Suresh Gopi: ‘വെറും ഡ്രാമയാണ്, കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ; എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’; സുരേഷ് ഗോപി
Suresh Gopi On L2 Empuraan controversy :ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള വിവാദങ്ങളാണ് നടക്കുന്നത്. ഇതിനിടെയിൽ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കച്ചവടത്തിനായുള്ള വെറും ഡ്രാമ മാത്രമാണ് നടക്കുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം അദ്ദേഹം എ.എൻ.ഐയോടും പ്രതികരിച്ചു..
അതേസമയം എമ്പുരാന്റെ റീ എഡിറ്റിങ് വിഷയത്തിൽ പ്രതികരിച്ച് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരുന്നു. ആരുടേയും ഭീഷണിയായി ഇതിനെ കാണരുത് എന്നാണ് അദ്ദേഹം പറയുന്നത്. വേറെ ഒരാളുടെ സംസാരത്തില്‍നിന്നല്ല ഇത് ചെയ്തത്. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാകേണ്ട കാര്യമില്ലെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ചിത്രത്തിന്റെ മൂന്നാം ഭാഗം തീര്‍ച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.
#WATCH | Delhi: On the Waqf Amendment Bill, Union Minister Suresh Gopi says, “The opposition has nothing to do except protest. We will do everything that benefits the country and the citizens…”
On movie ‘L2: Empuraan’, he says, “What is the controversy in this? It is all… pic.twitter.com/1gQFbe5snw
— ANI (@ANI) April 1, 2025
Also Read:17 അല്ല ആകെ 24 വെട്ട്, സുരേഷ് ഗോപിയും ‘ഔട്ട്’, എമ്പുരാനിലെ പുത്തൻ മാറ്റങ്ങൾ ഇങ്ങനെ
24 വെട്ടുകൾ വരുത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നേരെത്തെ ചിത്രത്തിൽ 17 വെട്ടുകൾ വരുത്തുന്നു എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇന്ന് റീ എഡിറ്റിംഗ് സെന്‍സര്‍ രേഖയിൽ ആണ് കൂടുതൽ വെട്ടുകൾ കണ്ടെത്തിയത്. രണ്ട് മിനിറ്റാണ് എഡിറ്റ് ചെയ്യുന്നതെന്ന്. റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് വൈകുന്നേരത്തോടെ വരുമെന്നാണ് സൂചന.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന മത ചിഹ്നങ്ങുടെ സീൻ പൂർണമായു ഒഴിവാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ സിനിമയുടെ തുടക്കത്തിലുണ്ട്. ഇത് പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. സിനിമയില്‍ ഒരുഭാഗത്ത് എന്‍ഐഎയെ കുറിച്ച് പരാമര്‍ശമുണ്ട്. ഇത് മ്യൂട്ട് ചെയ്തു. ചിത്രത്തിലെ പ്രധാനപ്പെട്ട വില്ലന്ന്റെ പേരും മാറ്റിയിട്ടുണ്ട്. ബജ് രംഗി എന്ന പേര് ബല്‍രാജ് ആക്കി മാറ്റിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പേര് ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് നീക്കിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പേര് നീക്കം ചെയ്തത്.