Ullozhukku Movie: ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ടു; കറി& സയനൈഡ് സംവിധായകൻ്റെ പുതിയ ചിത്രം

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രം

Ullozhukku Movie: ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ടു; കറി& സയനൈഡ് സംവിധായകൻ്റെ പുതിയ ചിത്രം

Ullozhukku Movie Poster

Published: 

01 Jun 2024 16:01 PM

നെറ്റ്ഫ്ലിക്സിഷൽ വലിയ വിജയം നേടിയ കറി& സയനൈഡ് സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന സുഷിന്‍ ശ്യാമിൻ്റെയും പാര്‍വതിയുടെയും പോസ്റ്റിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി ഇട്ട പോസ്റ്റ്‌ ആയിരുന്നു അത്. പാര്‍വതിയും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രമാണ് ഉള്ളൊഴുക്ക്.

ALSO READ: Turbo Movie: മേശയില്‍ തലയിടിച്ച് മമ്മൂട്ടി താഴെ വീണു; ടര്‍ബോ ഷൂട്ടില്‍ സംഭവിച്ചത്‌

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ സഹനിര്‍മ്മാണം റെവറി എന്റര്‍ടൈന്‍മെന്റ്സിൻ്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്. ജൂൺ 21-ന് ചിത്രം തീയറ്ററുകളിലെത്തും.

അസോസിയേറ്റ് പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ

വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, VFX: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, പിആര്‍ഒ: ആതിര ദിൽജിത്ത്

പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ