AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cake Story Movie: അല്പം മധുരിക്കാൻ ‘കേക്ക് സ്റ്റോറി’ 19ന് തിയേറ്ററുകളില്‍; ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്

Cake Story Hit Screens On April 19:ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയാണ് ചിത്രത്തിൽ പറയുന്നത്. സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Cake Story Movie: അല്പം മധുരിക്കാൻ ‘കേക്ക് സ്റ്റോറി’ 19ന് തിയേറ്ററുകളില്‍; ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്
Cake Story Movie
sarika-kp
Sarika KP | Published: 15 Apr 2025 20:58 PM

മലയാള സിനിമ പ്രേമികൾക്ക് രസകരമായ ​ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് സുനില്‍. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സുനിൽ പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘കേക്ക് സ്റ്റോറി’. ഏപ്രിൽ 19ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു.

ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയാണ് ചിത്രത്തിൽ പറയുന്നത്. സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Also Read:ഹിറ്റ് മേക്കറിൻ്റെ അടുത്ത ചിത്രം , കേക്ക് സ്റ്റോറിയുടെ തേൻ കനവിൻ ഇമ്പം തൂകി

വേദയ്ക്കുപുറമെ അശോകൻ, ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികളും സിനിമയിൽ അണിനിരക്കുന്നു. തമിഴ് നടൻ റെഡിൻ കിൻസ്ലിയും ചിത്രത്തിൽ കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യമായാണ് താരം മലയാള സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അച്ഛനോടൊപ്പം അസിസ്റ്റന്‍റ് ഡയറക്ടറായി നാൽ സിനിമകളിൽ ​വേദ പ്രവർത്തിച്ചിട്ടുണ്ട്. വേദയുടെ ആദ്യ തിരക്കഥയാണ് ‘കേക്ക് സ്റ്റോറി’. ‘പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും’ എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. ആർ എച്ച് അശോക്, പ്രദീപ് നായർ, എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെറി അമൽദേവ്, എസ് പി വെങ്കിടേഷ് മ്യൂസികും റോണി റാഫേൽ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊജക്ട് ഡിസൈനർ: എന്‍എം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം, പിആര്‍ഒ: ആതിര ദിൽജിത്ത്.