Turkish Tharkkam: ‘ടർക്കിഷ് തർക്കം സിനിമയിലെ അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല’; ലുക്മാൻ അവറാൻ

Turkish Tharkkam Actor Lukman Avaran Response: റിലീസായതിന് പിന്നാലെ തീയറ്ററുകളിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിന്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണെന്നാണ് തന്റെ അറിവെന്ന് ലുക്മാൻ പറയുന്നു.

Turkish Tharkkam: ടർക്കിഷ് തർക്കം സിനിമയിലെ അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല; ലുക്മാൻ അവറാൻ

നടൻ ലുക്മാൻ അവറാൻ, 'ടർക്കിഷ് തർക്കം' പോസ്റ്റർ (Image Credits: Lukman Avaran Facebook)

Updated On: 

28 Nov 2024 21:48 PM

മതനിന്ദാ ആരോപണം ഉയർന്നതിനെ തുടർന്ന് ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന ചിത്രം തിയേറ്ററില്‍ നിന്ന് പിൻവലിക്കുകയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സിനിമ കാണാൻ ആളുകൾ വരാത്തതിനെ തുടർന്ന് സിനിമയെ രക്ഷിച്ചെടുക്കാൻ മനഃപൂർവം സൃഷ്ടിച്ചെടുത്തതാണ് ഈ വിവാദം എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വാദം.

എന്നാൽ ഈ വാദത്തെ എതിർത്തുകൊണ്ട് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് വി ടി ബൽറാമും ഈ വാദത്തെ വിമർശിച്ച് മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരം ലുക്മാൻ അവറാൻ തന്നെ തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ട് വഴിയാണ് താരം കുറിപ്പ് പങ്കുവെച്ചത്.

റിലീസ് ചെയ്തതിന് ശേഷം തീയറ്ററുകളിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിന്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണെന്നാണ് തന്റെ അറിവെന്ന് ലുക്മാൻ പറയുന്നു. ചിത്രത്തിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാനുള്ള കാരണം ആരാഞ്ഞപ്പോൾ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നും നടൻ വ്യക്തമാക്കി.

 

ലുക്മാൻ അവറാന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

“ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.

അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.”

അതേസമയം, ഒരു മുസ്ലീം പള്ളിയും അവിടെ നടക്കുന്ന ഖബറടക്കത്തെ ബന്ധപ്പെട്ടുള്ള തർക്കത്തെയും ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ടർക്കിഷ് തർക്കം’. ഇത് മുസ്ലീം സമുധായത്തിനെ അവഹേളിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർക്ക് നേരെ ഭീഷണിയുണ്ടായി എന്നറിയിച്ചുകൊണ്ടാണ് സിനിമ തിയറ്ററുകളിൽ നിന്നും പിൻവലിച്ചത്. താൽക്കാലികമായി മാത്രമാണ് ചിത്രം പിൻവലിച്ചിരിക്കുന്നതെന്നും പ്രേക്ഷകരെ സത്യാവസ്ഥ ബോധ്യപ്പെടുത്തി ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. കൂടാതെ, ഒരു മതത്തെയും അവഹേളിച്ചിട്ടില്ലയെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ