Turbo Movie : ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോഡ് കളക്ഷൻ
Turbo movie ticket booking: ടിക്കറ്റുകള്‍ മുൻകൂറായി വിറ്റതിലൂടെ ലഭിച്ചിരിക്കുന്നത് ഏകദേശം 2.60 കോടി രൂപയാണ്. ഇതിനു മുമ്പ് ഇത്തരത്തിൽ ഒരു റെക്കോഡ് കളക്ഷൻ ഉണ്ടായത് ഭീഷ്മ പർവ്വത്തിനായിരുന്നു.
കൊച്ചി: മമ്മൂട്ടിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ചിത്രമാണ് ടർബോ. കുറച്ച് കാലത്തിനു ശേഷം ആക്ഷൻ കോമഡി ജോണറിലുള്ള മാസ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നു എന്നതാണ് ടർബോയുടെ പ്രത്യേകത. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന വിവരം ഏറെ ആവേശത്തോടെയാണ് ആരാധകർ കേട്ടത്. ഇതിനു പിന്നാലെയാണ് അഡ്വാൻസ് ബുക്കിങ് സംബന്ധിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്.
ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടിക്കറ്റുകള്‍ മുൻകൂറായി വിറ്റതിലൂടെ ലഭിച്ചിരിക്കുന്നത് ഏകദേശം 2.60 കോടി രൂപയാണ്. ഇതിനു മുമ്പ് ഇത്തരത്തിൽ ഒരു റെക്കോഡ് കളക്ഷൻ ഉണ്ടായത് ഭീഷ്മ പർവ്വത്തിനായിരുന്നു. ടർബോ ആ റെക്കോഡും മറി കടന്നിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല ആഗോള തലത്തിൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്.
ALSO READ – ഒരു കോടിയുടെ ടിക്കറ്റുകൾ വിറ്റത് നിമിഷിങ്ങൾക്കകം; ടർബോയുടെ ബുക്കിങ് ആരംഭിച്ചു
സിനിമയുടെ സംവിധാനം വൈശാഖും തിരക്കഥ മിഥുൻ മാനുവൽ തോമസും ആണ്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നു. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡ നടൻ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് വിയറ്റ്നാം ഫൈറ്റേർസാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറാണ് നിർവ്വഹിച്ചിരിക്കുന്നത്.
ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്