Turbo OTT Updates: ഒടിടി ആയി, ഇനി ടർബോ എവിടെ കാണാം?
Turbo OTT Release: തീയ്യേറ്ററുകളിൽ വലിയ തരംഗം സൃഷ്ഠിച്ച ചിത്രമാണ് ടർബോ. കണക്ക് പ്രകാരം ഏകദേശം 70 കോടിക്കാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, എന്നാൽ കാര്യമായ ലാഭം ബോക്സോഫീസിൽ നിന്നും ചിത്രത്തിന് കിട്ടിയിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിന് അറുതിയാവുകയാണ്, അധികം താമസിക്കാതെ തന്നെ തീയ്യേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ടർബോ ജോസിനെ ഒടിടിയിലും കാണാൻ സാധിക്കും. വമ്പൻ റേറ്റിനാണ് ചിത്രത്തിൻ്റെ ഒടിടി അവകാശങ്ങൾ വിറ്റു പോയതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീയ്യേറ്ററുകളിൽ ചിത്രം ഏതാണ്ട് പ്രദർശനം പൂർത്തിയാക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇനി എന്തായാലും ഒടിടിയിലേക്ക് തന്നെയായിരിക്കും ചിത്രം എത്തുക എന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സോണി ലിവാണ് ചിത്രത്തിൻ്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
വമ്പൻ തുകയിലാണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സോണി സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്, ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുകയാണിതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് സീ മലയാളം റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൻ്റെ സാറ്റലൈറ്റ് റൈറ്റുകൾ വിറ്റ് പോയത് സീ കേരളത്തിനാണെന്നും വിവിധ ഏൻ്റർടെയിൻമെൻ്റെ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു.
എപ്പോൾ പ്രതീക്ഷിക്കാം
ottplay.com അടക്കമുള്ള വെബ്സൈറ്റുകൾ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ജൂലൈ ആദ്യ വാരം ചിത്രം ഒടിടിയിൽ എത്തിയേക്കും. അതേസമയം ടെലിവിഷനിൽ ചിത്രം ഓണക്കാലത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം ഇതുവരെ ബോക്സോഫീസിൽ സ്വന്തമാക്കിയത് 71.65 കോടി രൂപയാണ്.
ALSO READ: Turbo Movie: മേശയില്‍ തലയിടിച്ച് മമ്മൂട്ടി താഴെ വീണു; ടര്‍ബോ ഷൂട്ടില്‍ സംഭവിച്ചത്
ഓവര്‍സീസ് കളക്ഷനായി 32 കോടിയും ഇന്ത്യൻ ഗ്രോസ്സ് കളക്ഷനായി 39.65കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ നിന്നും മാത്രം 31.9 കോടിയാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്നും റിലീസ് ദിനത്തിൽ മാത്രം 6 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിൻ്റെ നേട്ടം. മമ്മൂട്ടി വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിൽ രാജ് ബി ഷെട്ടിയാണ് വില്ലനായി എത്തുന്നത്.
ഒരു പ്രശ്‌നത്തിൽ പെട്ട് ചെന്നൈയിലേക്ക് എത്തിയ അരുവിപ്പുറത്ത് ജോസ് എന്ന ടർബോ ജോസിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്. ഗുണ്ടയായ വെട്രിവേൽ ഷൺമുഖ സുന്ദരമായാണ് രാജ് ബി ഷെട്ടി എത്തുന്നത്. ശബരീഷ് വർമ്മ, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, കബീർ ദുഹാൻ സിംഗ്, നിരഞ്ജന അനൂപ്, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെയറർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യറാണ് സംഗീതം നൽകിയിരിക്കുന്നത്.
ALSO READ: ബോക്‌സോഫീസ് തൂത്തുവാരി ടര്‍ബോ; സക്‌സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി
ചിത്രം തീയ്യേറ്ററുകളിൽ എത്തിയത് മെയ് 24ന് ആയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് ആണ് ടർബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രം ഒരു ഒരു ഫുള്ളി ആക്ഷന്‍ പാക്കാണ്. ടർബോയുടെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് ഫീനിക്സ് ബാബുവാണ്. ഷാജി നടുവിലാണ് ചിത്രത്തിൻ്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി പാടൂരും സജിമോനുമാണ് ടർബോയുടെ കോ-ഡയറക്ടര്‍മാര്‍.
അതേസമയം ടർബോയുടെ ഷൂട്ടിങ്ങ് സെറ്റിൽ വെച്ച് മമ്മൂട്ടി മേശയിൽ തലയിടിച്ച് വീണതും പരിക്കേറ്റതുമെല്ലാം സംവിധായകൻ വൈശാഖ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിലെ കാർ സ്റ്റണ്ടിംഗ് രംഗങ്ങൾ നേരത്തെ തന്നെ ഇൻസ്റ്റഗ്രാമിലടക്കം വൈറലായിരുന്നു. ഇനിയെന്തായാലും തീയ്യേറ്ററിൽ കാണാൻ സാധിക്കാത്തവർക്ക് ചിത്രം ഒടിടിയിൽ കാണാൻ കഴിയും.