Turbo OTT: ടർബോ ഒടിടി ജൂലൈയിൽ ഇല്ല; ഇനി എപ്പോ കാണാം
Turbo OTT Release Date: ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടി ആരംഭിച്ച ചിത്രം വെറും എട്ട് ദിവസം കൊണ്ട് 25.1 കോടി രൂപയാണ് നേടിയത്. 6.25 കോടിയായിരുന്നു ചിത്രത്തിൻ്റെ ആദ്യ ദിവസത്തെ കളക്ഷൻ.
ടർബോ ഒടിടിയിലേക്ക് എത്തുന്നത് കാത്തിരിക്കുന്നവർ അൽപ്പം നിരാശപ്പെടേണ്ടി വരും. ചിത്രം ആദ്യം ജൂലൈയിൽ ഒടിടിയിൽ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ജൂലൈയിൽ ചിത്രം എത്തില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൻ്റെ ഒടിടി അവകാശങ്ങൾ നേടിയിരിക്കുന്നത് സോണി ലിവാണ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം ആഗസ്റ്റിലായിരിക്കുമെന്നാണ് സോണി ലിവിൻ്റെ ട്വിറ്റർ (എക്സ്) പോസ്റ്റ് പറയുന്നത്. ജൂലൈ രണ്ടാം വാരം ടർബോ ഒടിടിയിൽ എത്തുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്. ടർബോ ജോസെന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി എത്തി തീയ്യേറ്ററിൽ പ്രകമ്പനമുണ്ടാക്കിയ ചിത്രമാണ് ടർബോ. ആഗോള ബോക്സോഫീസിൽ നിന്ന് മാത്രം ചിത്രം നേടിയത് 71 കോടിയോളം രൂപയാണ്.
ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടി ആരംഭിച്ച ചിത്രം വെറും എട്ട് ദിവസം കൊണ്ട് 25.1 കോടി രൂപയാണ് നേടിയത്. 6.25 കോടിയായിരുന്നു ചിത്രത്തിൻ്റെ ആദ്യ ദിവസത്തെ കളക്ഷൻ. തമിഴ്, തെലുഗ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം സോണി ലിവിലൂടെ സ്ട്രീം ചെയ്യും. അതേസമയം വമ്പൻ തുകയ്ക്കാണ് ടർബോയുടെ ഒടിടി അവകാശങ്ങൾ വിറ്റതെന്നാണ് റിപ്പോർട്ട്. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് സോണി ലിവിൽ എത്തുന്നത്.
Get ready to experience a new level of action with Mammootty’s new avatar as Turbo Jose. Stream Turbo on Sony LIV from August.#Turbo #SonyLIV #TurboOnSonyLIV#Mammootty #MammoottyKampany #Vysakh #MidhunManuelThomas #SamadTruth #TruthGlobalFilms #WayfarerFilms pic.twitter.com/TivaVZD54R
— Sony LIV (@SonyLIV) July 8, 2024
വമ്പൻ താരനിര തന്നെ അണി നിരക്കുന്ന ചിത്രത്തിൽ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലെ നായികയായി എത്തിയ അഞ്ജന ജയപ്രകാശാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കൂടാതെ വിജയ് സേതുപതി, രാജ് ബി ഷെട്ടി, സുനിൽ വർമ്മ, കബീർ ദുഹാൻ സിങ്ങ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
വിഷ്ണു ശർമയാണ് ടർബോയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിങ്ങ്. ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഒരു കംപ്ലീറ്റ് ആക്ഷൻ പാക്കായ ചിത്രത്തിൽ ഫീനിക്സ് ബാബുവാണ് സംഘടനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ കോ-ഡയറക്ടർമാരായി പ്രവർത്തിക്കുന്നത് ഷാജി പാടൂരും സജിമോനുമാണ്. ഷാജി നടുവിലാണ് ടർബോയുടെ പ്രൊഡക്ഷൻ ഡിസൈനർ.
Turbo OTT August Date
ടർബോ ആഗസ്റ്റിൽ എന്ന് റിലീസാവും എന്നതിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സോണി ലിവ് ട്വീറ്റിൽ മാത്രമാണ് ചിത്രത്തിൻ്റെ റിലീസം സംബന്ധിച്ച് സൂചനയുള്ളത്. എന്തായാവും ആഗസ്റ്റിലായിരിക്കും ഒടിടി റിലീസ് എന്ന് ഉറപ്പിച്ചു കഴിഞ്ഞു.