5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Turbo OTT: ടർബോ ഒടിടിയിൽ നേരത്തെ എത്തി, എങ്ങനെ കാണാം

Turbo OTT Release : വമ്പൻ താര നിര തന്നെ അണി നിരക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ പാക്കാണ്. വൈശാഖിൻ്റെ സംവിധാനത്തിൽ മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.  2024 മെയ് 23-നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ബോക്സ് ഓഫീസിൽ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Turbo OTT: ടർബോ ഒടിടിയിൽ നേരത്തെ എത്തി, എങ്ങനെ കാണാം
Turbo Ott Release Date | Credits: SonyLiv
Follow Us
arun-nair
Arun Nair | Published: 09 Aug 2024 09:32 AM

അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ആക്ഷൻ ചിത്രം ടർബോ ഒടിടിയിൽ എത്തി. ഒൻപതാം തീയ്യതിയാണ് ചിത്രം എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നതെങ്കിലും അതിന് മുൻപ് തന്നെ ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചു. സോണി ലിവിനാണ് ടർബോയുടെ ഒടിടി അവകാശങ്ങൾ. മലയാളവും തമിഴും അടക്കം ആറോളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. അതു കൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയും ലഭിച്ചിരുന്നു.  ഇടുക്കിയിൽ നിന്നും ചെന്നൈയിലെത്തുന്ന ടർബോ ജോസ് എന്ന് ജീപ്പ് ഡ്രൈവറായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

വമ്പൻ താര നിര തന്നെ അണി നിരക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ പാക്കാണ്. വൈശാഖിൻ്റെ സംവിധാനത്തിൽ മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.  2024 മെയ് 23-നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ബോക്സ് ഓഫീസിൽ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 23.5 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് ടർബോയെന്ന് നേരത്തെ ചിത്രത്തിൻ്റെ സംവിധായകൻ വൈശാഖ് വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ ശമ്പളം ഒഴിച്ചുള്ള കണക്കാണിത്. മമ്മൂട്ടി കമ്പനിയുടെ തന്നെ അഞ്ചാമത്തെ ചിത്രമാണിത്. പ്രൊഡക്ഷൻ തങ്ങളുടെ ആണെങ്കിലും ശമ്പളം പോലും കണക്കിൽ എഴുതിയാണ് എടുക്കുന്നതെന്ന് നേരത്തെ മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു.

ALSO READ:  Turbo Movie Budget: ടർബോയുടെ ബജറ്റ് 70 കോടിയാണോ? സംവിധായകൻ വൈശാഖ് പറയുന്നു ഇത്രയെന്ന്

തർക്കങ്ങൾ ഇപ്പോഴും ഒരു ഭാഗത്ത് നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള ബോക്സോഫീസിൽ ഏകദേശം 70 കോടി രൂപയാണ് ചിത്രം നേടിയതായി പറയുന്നത്. ചിത്രത്തിൻ്റെ ഒടിടി അവകാശങ്ങൾ അടക്കം വൻ തുകയിലാണ് വിറ്റു പോയത്. ചിത്രത്തിൽ മമ്മൂട്ടി, ബിന്ദു പണിക്കർ എന്നിവരെ കൂടാതെ രാജ് ബി ഷെട്ടി, സുനിൽ, കബീർ ദുഹാൻ സിംഗ്, അഞ്ജന ജയപ്രകാശ്,  ശബരീഷ് വർമ്മ തുടങ്ങി നിരവധി താരങ്ങളാണ് വിവിധ വേഷങ്ങളിൽ എത്തുന്നത്. മെയിൽ റിലീസായി ചിത്രം ജൂലൈയിൽ ഒടിടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഒടിടി റിലീസ് ആഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു.

ടർബോ കാണേണ്ടവർക്ക്

ടർബോ ഒടിടിയിൽ കാണേണ്ടവർക്ക് സോണി ലിവിൻ്റെ സബ്സ്ക്രിപ്ഷൻ നിർബന്ധമായും വേണം. 399 രൂപ മുതലാണ് പ്ലാനുകൾ സ്റ്റാർട്ട് ചെയ്യുന്നത്. ഇതിൽ മൊബൈൽ വേർഷനിൽലും അല്ലാതെയും സോണി ലിവ് കാണാം. 699 രൂപയുടെ പ്രതിവർഷ പ്ലാനിൽ ഒരു ഡിവൈസ് മാത്രമെ ലോഗിൻ ചെയ്യാൻ സാധിക്കുകയുള്ളു.  1499 രൂപയുടെ വാർഷിക പാക്കിൽ 1 വർഷം വരെ വാലിഡിറ്റിയും അഞ്ച് ഡിവൈസുകൾക്ക് വരെ ലോഗിനും സാധിക്കും എന്നാൽ ഒരേസമയം രണ്ട് പേർക്ക് മാത്രമെ ഒരു പോലെ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. മറിച്ച് 399 രൂപയുടെ മാസം തോറുമുള്ള പാക്കിൽ അഞ്ച് പേർക്ക് വരെ ഉപയോഗിക്കാൻ സാധിക്കും ഒരേ സമയം ഒരാൾക്ക മാത്രമാണ് ആക്സസ്.

Latest News