Turbo OTT: ടർബോ ഒടിടി തീയ്യതി ഉറപ്പിച്ചു, എന്നു മുതൽ കാണാം
Turbo OTT Updates: ആദ്യ ദിനം 6.25 കോടിയായിരുന്നു ചിത്രത്തിൻ്റെ കളക്ഷൻ.വെറും എട്ട് ദിവസം കൊണ്ട് 25.1 കോടി രൂപയാണ് ചിത്രം നേടിയത്
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രം ടർബോ ഒടിടിയിലേക്ക് എത്തുന്നത് എല്ലാവരും അറിഞ്ഞതാണ്. എന്നാൽ ചിത്രം എന്ന് ഒടിടിയിൽ എത്തും എന്നത് പുറത്തു വന്നിരുന്നില്ല. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രത്തിൻ്റെ ഒടിടി തീയ്യതി നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. സോണി ലിവിലാണ് ചത്രം സ്ട്രീം ചെയ്യുന്നത്. ജൂലൈ രണ്ടാം വാരം ചിത്രം ഒടിടിയിൽ എത്തുമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ട്. ഈ തീയ്യതി സംബന്ധിച്ച് ഏകദേശം ധാരണയായി കഴിഞ്ഞു.
വൈശാഖ് സംവിധാനവും മിഥുൻ മാനുവൽ തോമസിനൊപ്പം രചനയും നിർവ്വഹിച്ച ചിത്രത്തിൽ ടർബോ ജോസായാണ് മമ്മൂട്ടി എത്തുന്നത്. ജൂലൈ 12 മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുമെന്ന് വിവിധ സോഴ്സുകളെ ഉദ്ധരിച്ച് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് സോണി ലിവിലെത്തുന്നത്. മലയാളം മാത്രമല്ല തമിഴ്, തെലുഗ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
ഏകദേശം ആഗോള ബോക്സോഫീസിൽ നിന്നും 71 കോടിയോളം രൂപയാണ് ചിത്രത്തിൻ്റെ കളക്ഷനായി നേടിയത്. ആദ്യ ദിനം 6.25 കോടിയായിരുന്നു ചിത്രത്തിൻ്റെ കളക്ഷൻ.വെറും എട്ട് ദിവസം കൊണ്ട് 25.1 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയിൽ നിന്നും മാത്രം 34.22 കോടിയും, ഓവര്‍ സീസ് കളക്ഷനായി 32 കോടിയുമാണ് ചിത്രം നേടിയത്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിൻ്റെ ഒടിടി വിറ്റു പോയതെന്നും റിപ്പോർട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും വഴി സുപരിചിതയായ അഞ്ജന ജയപ്രകാശാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.
മമ്മൂട്ടിയെയും അഞ്ജനയെയും കൂടാതെ സുനിൽ വർമ്മ, അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, കബീർ ദുഹാൻ സിങ്ങ് എന്നിവരാണ് ടർബോയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു ശർമയാണ്. ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദാണ്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത്. ഫൈറ്റിന് വളരെ അധികം പ്രധാന്യമുള്ള ചിത്രത്തിൽ ഫീനിക്സ് ബാബുവാണ് സംഘടനം ഒരുക്കുന്നത്. ഷാജി പാടൂരും സജിമോനുമാണ് ചിത്രത്തിൻ്റെ കോ-ഡയറക്ടർമാർ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിലുമാണ്.