5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Turbo Movie: മേശയില്‍ തലയിടിച്ച് മമ്മൂട്ടി താഴെ വീണു; ടര്‍ബോ ഷൂട്ടില്‍ സംഭവിച്ചത്‌

Turbo Movie Director Vysakh says about Mammootty: വൈശാഖ് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫൈറ്റ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ചാണ് വൈശാഖ് അഭിമുഖത്തില്‍ പറയുന്നത്.

Turbo Movie: മേശയില്‍ തലയിടിച്ച് മമ്മൂട്ടി താഴെ വീണു; ടര്‍ബോ ഷൂട്ടില്‍ സംഭവിച്ചത്‌
shiji-mk
Shiji M K | Updated On: 01 Jun 2024 12:39 PM

മമ്മൂട്ടിയെ നായകനാക്കി തിയേറ്ററിലെത്തിയ ചിത്രമാണ് ടര്‍ബോ. ഒരു ആക്ഷന്‍ ചിത്രം കൂടിയാണിത്. വമ്പന്‍ കുതിപ്പ് നടത്തിയ ടര്‍ബോ ആഗോള ബോക്‌സോഫീസില്‍ 50 കോടിയിലേക്ക് ചേക്കേറിയത് വളരെ പെട്ടെന്നായിരുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വൈശാഖ് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫൈറ്റ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ചാണ് വൈശാഖ് അഭിമുഖത്തില്‍ പറയുന്നത്.

ഒരു ആക്ഷന്‍ സിനിമ ചെയ്യാമെന്ന തയാറെടുപ്പിലാണ് മമ്മൂട്ടി ടര്‍ബോയിലേക്കെത്തിയത്. അതുകൊണ്ട് തന്നെ ഷൂട്ടിങ് വളരെ എളുപ്പമായിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് അപകടം സംഭവിച്ചതെന്നും മൂവി വേള്‍ഡ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വൈശാഖ് പറയുന്നത്.

ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. 20 ദിവസത്തോളം എടുക്ക ക്ലൈമാക്‌സ് ഷൂട്ടില്‍ മമ്മൂട്ടി ഒരാളെ കാലില്‍ പിടിച്ച് വലിക്കുന്ന സീനും, അതിന് ശേഷം എഴുന്നേറ്റ് അടുത്തയാളെ കാലുകൊണ്ട് തൊഴിക്കുന്നതായിരുന്നു സീന്‍. ഇതില്‍ ചവിട്ട് കിട്ടുന്ന ആള്‍ പുറകോട്ട് മാറണം. കിക്ക് ചെയ്യുമ്പോള്‍ അയാളെ റോപ്പില്‍ പുറകോട്ട് വലിക്കും.

ഈ സമയത്ത് മമ്മൂക്ക എഴുന്നേറ്റ് പോയി അടുത്ത ആളെ ചവിട്ടും ഇങ്ങനെയായിരുന്നു സീന്‍. എന്നാല്‍ റോപ്പ് വലിക്കുന്ന സമയത്ത് റോപ്പ് വലിക്കുന്ന ഒരാളുടെ സിംഗ് മാറിപോയി. മമ്മൂട്ടി എഴുന്നേറ്റ് വരും മുമ്പ് തന്നെ തെറിക്കേണ്ടയാള്‍ ദിശ മാറി മമ്മൂട്ടിയെ ഇടിച്ചു. ഇതോടെ അദ്ദേഹം നിയന്ത്രണം തെറ്റി തെറിച്ച് വീഴുകയായിരുന്നു.

അങ്ങനെ അവിടെയുണ്ടായിരുന്ന മേശയില്‍ ഇടിച്ച് മമ്മൂട്ടി താഴേക്ക് വീണു. ഇതുകണ്ടതോടെ സെറ്റ് മുഴുവന്‍ കൂട്ടനിലവിളി ആയിരുന്നു. താന്‍ ഓടിച്ചെന്ന് മമ്മൂട്ടിയെ കസേരയില്‍ ഇരുത്തി. ഈ സമയത്ത് കൈവിറയ്ക്കുന്നതുപോലെ തോന്നി. ഫൈറ്റ് മാസ്റ്റര്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ നിലത്തിരുന്ന് കരയുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി ഇതിനെ സാധാരണയായിട്ടാണ് എടുത്തത്. അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചുവെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.

മെയ് 24ന് ആയിരുന്നു ടര്‍ബോ തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് ചെയ്തത്.

സുനില്‍ വര്‍മ്മ, അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, കബീര്‍ ദുഹാന്‍ സിങ്ങ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മിഥുന്‍ മാനുവല്‍ തോമസാണ് ടര്‍ബോയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മയാണ് ടര്‍ബോയുടെ ഛായാഗ്രാഹകന്‍.

ഷമീര്‍ മുഹമ്മദ് എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ് . ഒരു ഫുള്ളി ആക്ഷന്‍ പാക്കായ ചിത്രത്തില്‍ നിരവധി ആക്ഷന്‍ രംഗങ്ങള്‍ അടക്കം സംഘട്ടനം ഒരുക്കിയിരിക്കുന്നത് ഫീനിക്സ് ബാബുവാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവിലും കോ ഡയറക്ടര്‍മാര്‍. ഷാജി പാടൂരും സജിമോനുമാണ്.