Turbo Movie Review: ടർബോ കത്തിക്കയറി, 100 കോടി ഉറപ്പ്? പ്രേക്ഷകർ പറയുന്നത്
Turbo Malayalam Movie Review: പ്രീ-സെയിൽസിൽ ചിത്രത്തിൻറെ ടിക്കറ്റുകള്‍ ഏകദേശം 2.60 കോടി രൂപയ്ക്കാണ് വിറ്റു പോയത്
കൊച്ചി: എല്ലാവർക്കും അറിയേണ്ടത് ടർബോ ജോസിനെ പറ്റിയാണ്. ആദ്യത്തെ ഷോകൾ കഴിയുമ്പോൾ അതി ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത്രയും കാലമായിട്ടും ആക്ഷൻ പാക്കിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടൻ ഇല്ലെന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ചിത്രത്തിൽ എടുത്ത് പറയുന്നത് ഫൈറ്റ് സീനുകളെ പറ്റിയാണ്. 2024-ലെ ബ്ലോക്ബസ്റ്റർ തന്നെയായിരിക്കും ചിത്രം എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 100 കോടി ഉറപ്പാണെന്നും പ്രേക്ഷകർ ചിത്രത്തിനെ പറ്റി പറയുന്നു.
#Mammootty sir #Mammookka
1st ever ₹100 Cr loading… pic.twitter.com/UzO0uvQQ78
— Kerala Box Office (@KeralaBxOffce) May 23, 2024
എല്ലാവരും ടർബോ-2 ന് വെയിറ്റിംഗ് ആണെന്നും പ്രക്ഷേകർ പറയുന്നു. മമ്മൂട്ടിയുടെ അഴിഞ്ഞാട്ടമാണ് ചിത്രത്തിലെന്ന് എല്ലാ പ്രേക്ഷകരും ഒരു പോലെ പറയുന്നു. അതേസമയം ചിത്രത്തിൻറെ തിരക്കഥ മെച്ചപ്പെടുത്തണമെന്നും അഭിപ്രായമുണ്ട്.
ALSO READ: ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോഡ് കളക്ഷൻ
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ രാജ് ബി ഷെട്ടിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ഇതു കൊണ്ട് തന്നെ ചിത്രത്തിൻറെ റീച്ച് തന്നെ പാൻ ഇന്ത്യൻ ലെവലിലേക്കാണ് എത്തുന്നത്. പ്രീ-സെയിൽസിൽ ടിക്കറ്റുകള്‍ ഏകദേശം 2.60 കോടി രൂപയ്ക്കാണ് വിറ്റു പോയതെന്നാണ് ബുക്ക് മൈ ഷോയുടെ കണക്ക്.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ എഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്. ജോസ് എന്ന നായക കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.
ഫൈറ്റിന് വളരെ അധികം പ്രധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് വിയറ്റ്നാം ഫൈറ്റേർസാണ് ഛായാഗ്രഹണം വിഷ്ണു ശർമ്മയും എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജോർജ് സെബാസ്റ്റ്യനുമാണ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ് എന്നിവരാണ്.