5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

TURBO Movie in May23: ‘മൊഞ്ചന്റെ ചിരിയാണ്, ഇയാള് വിഷയമാകും’; ടര്‍ബോ ജോസ് വരാര്‍

ടര്‍ബോയുടെ ട്രെയ്‌ലര്‍ നാളെയാണ് റിലീസ് ചെയ്യുന്നത്. ഏറെ ആവേശത്തോടെയാണ് ട്രെയ്‌ലറിനായി ആരാധകര്‍ കാത്തിരിക്കുന്നത്. മെയ് 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

TURBO Movie in May23: ‘മൊഞ്ചന്റെ ചിരിയാണ്, ഇയാള് വിഷയമാകും’; ടര്‍ബോ ജോസ് വരാര്‍
shiji-mk
Shiji M K | Published: 11 May 2024 15:07 PM

മലയാള സിനിമയ്‌ക്കൊപ്പം സിനിമ ട്രെന്റിനൊപ്പം കൈ നിറയെ സിനിമകളുമായി സഞ്ചരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കുറച്ചുകാലങ്ങളായി മമ്മൂട്ടി സിനിമകള്‍ എന്നുപറയുന്നത് അത് ഒന്നൊന്നര ഐറ്റം തന്നെയാണ്. കാതല്‍ ആയാലും കണ്ണൂര്‍ സ്‌ക്വാഡ് ആയാലും അതുവരെ പിന്തുടര്‍ന്ന് പോന്നിരുന്ന എല്ലാ കീഴ്‌വഴക്കങ്ങളെയും മമ്മൂട്ടി എന്ന നടന്‍ പൊളിച്ചടുക്കിയ സിനിമകളാണ്.

മമ്മൂട്ടിയുടെ എല്ലാ പടങ്ങളും ഇപ്പോള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്നത് പ്രതീക്ഷയാണ്. ഓരോ വര്‍ഷവും മമ്മൂട്ടി നമുക്ക് സമ്മാനിക്കുന്നത് ഒരുപിടി നല്ല ചിത്രങ്ങള്‍ മാത്രമാണ്. ഇപ്പോഴിതാ ആരാധകര്‍ കാത്തിരിക്കുന്നതും അത്തരമൊരു ചിത്രത്തിന് തന്നെയാണ്.

മലയാള സിനിമ ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത് മമ്മൂക്കയുടെ ആറാട്ടിനാണ്. ടര്‍ബോയുടെ വരവാണിനി. മമ്മൂട്ടി നായകാനായെത്തുന്ന ടര്‍ബോ സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസും. വരാനിരിക്കുന്നത് ഒരു പൂരം തന്നെയാണെന്ന് പറയാന്‍ വേറെന്തെങ്കിലും വേണോ.

ടര്‍ബോയുടെ എല്ലാ അപ്‌ഡേറ്റുകളും ആരാധകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ടര്‍ബോ ഉടനെത്തുമെന്ന് അറിയിച്ച് മമ്മൂട്ടി ഇതാ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഡിപി മാറ്റിയിരിക്കുകയാണ്. തല്‍ക്ഷണം കൊണ്ട് ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു.

ബ്ലാക് ഷര്‍ട്ട് ധരിച്ച് അതിമനോഹരമായി ചിരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയെ സ്‌നേഹം കൊണ്ട് മൂടുകയാണ് ആരാധകര്‍. ഫോട്ടോ കണ്ടയുടന്‍ മമ്മൂട്ടിയെ പുകഴ്ത്തിയും ടര്‍ബോയ്ക്ക് ആശംസകള്‍ അറിയിച്ചും നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

ഹൃദയം കൊണ്ട് ചിരിച്ചാല്‍ ചിരി ഇത് പോലിരിക്കും…നിലാവത്ത് ചന്ദ്രന്‍ പ്രകാശിച്ച പോലെ പ്രകാശം വിതറും, മൊഞ്ചന്റെ ചിരിയാണ്, അടിയുടെ ഇടിയുടെ പൂരവുമായി ജോസ്, അങ്ങനെ ജോസ് അച്ചായന്‍ ചിരിക്കുന്ന ഒരു ഫോട്ടോ കണ്ടു, ടര്‍ബോ ജോസ് വരാര്‍ എന്നിങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെയെത്തുന്നത്.

ടര്‍ബോയുടെ ട്രെയ്‌ലര്‍ നാളെയാണ് റിലീസ് ചെയ്യുന്നത്. ഏറെ ആവേശത്തോടെയാണ് ട്രെയ്‌ലറിനായി ആരാധകര്‍ കാത്തിരിക്കുന്നത്. മെയ് 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു ശര്‍മ്മയാണ്.