Turbo Box Office Collection Day 1: ടർബോയുടെ ആദ്യ ദിന കളക്ഷൻ എത്ര? നിങ്ങളറിഞ്ഞത് സത്യമോ?
തുടക്കം തന്നെ റെക്കോർഡുകളുമായാണ് ചിത്രം . ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചിത്രത്തിൻറെ പ്രീ-സെയിൽസിൽ ടിക്കറ്റുകള്‍ ഏകദേശം 2.60 കോടി രൂപയ്ക്കാണ് വിറ്റത്
ടർബോ ജോസിനെ സിനിമാ പ്രേമികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചോ? എന്ന ആകാംക്ഷയിലാണ് സിനിമ ലോകം. ആദ്യ ദിന കളക്ഷൻ ചിത്രം എത്ര നേടുമെന്ന് ഇതിനോടകം ചില പ്രവചനങ്ങൾ വരെ ഉണ്ടായിരുന്നു. ശരിക്കും എത്ര രൂപയാണ് ടർബോയുടെ ആദ്യ കളക്ഷൻ ചിത്രം റെക്കോർഡിട്ടോ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
ബോക്സോഫീസ് കളക്ഷൻ ട്രാക്കറായ സാക്നിക്ക് പങ്കു വെക്കുന്ന കണക്കുകൾ പ്രകാരം 14.05 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ഇന്ത്യയിൽ നിന്നു മാത്രം 7.05 കോടിയും ഓവര്‍ സീസ് കളക്ഷനായി ചിത്രം 7.00 കോടിയും നേടി. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ കൊച്ചി, കൊല്ലം ജില്ലകളിൽ നിന്നാണ്.
ALSO READ: Turbo Movie Review: ടർബോ കത്തിക്കയറി, 100 കോടി ഉറപ്പ്? പ്രേക്ഷകർ പറയുന്നത്
കൊച്ചിയിൽ നിന്നും 82 ശതമാനവും, കൊല്ലത്ത് നിന്നും 74.25 ശതമാനവും ആകെ കളക്ഷനിൽ ചിത്രം നേടി. കേരളത്തിൽ നിന്നാകെ ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയത് 6.2 കോടിയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണിത്.
#Turbo day 1 Kerala gross – ₹6.15 Cr 💥💥💥 pic.twitter.com/eGLlOgPd0J
— Kerala Box Office (@KeralaBxOffce) May 24, 2024
തുടക്കം തന്നെ റെക്കോർഡുകളുമായാണ് ചിത്രം എത്തുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചിത്രത്തിൻറെ പ്രീ-സെയിൽസിൽ ടിക്കറ്റുകള്‍ ഏകദേശം 2.60 കോടി രൂപയ്ക്കാണ് വിറ്റു പോയത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ രാജ് ബി ഷെട്ടിയാണ് വില്ലനായി എത്തുന്നത്. ഇതു കൊണ്ട് തന്നെ ചിത്രത്തിൻറെ റീച്ച് പാൻ ഇന്ത്യൻ ലെവലിലേക്കാണ് എത്തുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥ മിഥുൻ മാനുവൽ തോമസാണ്. രാജ് ബി ഷെട്ടിയെ കൂടാതെ മമ്മൂട്ടി, സുനിൽ വർമ്മ, അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിങ്, ബിന്ദു പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏകദേശം 70 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെഫറർ ഫിലിാംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, ഷമീർ മുഹമ്മദ് എന്നിവരാണ്. ചിത്രത്തിൻറെ സംഗീതം ക്രിസ്റ്റോ സേവ്യറാണ് നിർവ്വഹിച്ചിരിക്കുന്നത്.