5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suraj Venjaramoodu : ‘ട്രാൻസ് വിഭാഗത്തിൽപ്പെട്ടവർക്ക് സ്ത്രീകളെ പോലെയാണോ സുഖം ലഭിക്കുക’; സുരാജ് വെഞ്ഞാറമൂട് മോശം ചോദ്യം ചോദിച്ചുയെന്ന് നടി

Suraj Venjaramoodu Controversy : ഇക്കാര്യം മമ്മൂട്ടിയോടും സംവിധായകനോടും പരാതിപ്പെട്ടതിനെ തുടർന്ന് സുരാജ് വെഞ്ഞാറമൂട് തന്നോട് ക്ഷമാപണം നടത്തിയെന്നും നടി പറഞ്ഞു.

Suraj Venjaramoodu : ‘ട്രാൻസ് വിഭാഗത്തിൽപ്പെട്ടവർക്ക് സ്ത്രീകളെ പോലെയാണോ സുഖം ലഭിക്കുക’; സുരാജ് വെഞ്ഞാറമൂട് മോശം ചോദ്യം ചോദിച്ചുയെന്ന് നടി
സുരാജ് വെഞ്ഞാറമൂട് (Image Courtesy : Suraj Venjaramoodu)
jenish-thomas
Jenish Thomas | Updated On: 27 Aug 2024 13:04 PM

ഷൂട്ടിങ് സെറ്റിൽ വെച്ച് നടൻ സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) മോശം ചോദ്യം ചോദിച്ചെന്ന് ആരോപണവുമായി ട്രാൻസ്ജെൻഡർ നടി. ട്രാൻസ്ജെൻഡർ വിഭാഗത്തെ അവമതിപ്പിക്കും വിധത്തിലുള്ള ചോദ്യം സുരാജ് വെഞ്ഞാറമൂട് തന്നോട് ചോദിച്ചതെന്നും അത് തനിക്ക് മാനസികമായ വിഷമം ഉണ്ടാക്കിയെന്നും നടി മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ട്രാൻസ് വിഭാഗത്തിലുള്ളവർക്ക് സ്ത്രീകളെ പോലെയാണോ സുഖം ലഭിക്കുക എന്നായിരുന്നു നടൻ ഒരു സിനിമ ഷൂട്ടിങ്ങിനിടെ ചോദിച്ചത്.

“ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ സത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് വെഞ്ഞാറമൂട് എന്നോട് ചോദിച്ചു. ഈ ചോദ്യം ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. ആ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. അയാൾക്ക് താക്കീതും നൽകി” ട്രാൻസ് താരം അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : AMMA: അമ്മയിൽ ഭിന്നത; ബാബു രാജിനെതിരേ ഒരു വിഭാഗം അംഗങ്ങൾ രം​ഗത്ത്

കൂടാതെ ഇക്കാര്യം നടൻ മമ്മൂട്ടിയോടും സിനിമയുടെ സംവിധായകനോടും പരാതിപ്പെട്ടുയെന്നും. തുടർന്ന് സുരാജ് വന്ന തന്നോട് ക്ഷമാപണം നടത്തിയെന്നും നടി അറിയിച്ചു. അതിന് ശേഷം ഒരിക്കൽ പോലും നടൻ അത്തരത്തിൽ സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ലയെന്നും നടി കൂട്ടിച്ചേർത്തു.മലായള സിനിമയിൽ എല്ലാവരും ഇതുപോലെയുള്ളവരല്ല മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നവരാണെന്നും നടി പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയും താരങ്ങളുടെ സംഘടനയായ അമ്മയും പ്രതികൂട്ടിലായിരിക്കുകയാണ്. പ്രമുഖ നടന്‍മാരായ എം മുകേഷ്, ജയസൂര്യ, സിദ്ദിഖ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, റിയാസ് ഖാൻ തുടങ്ങിയ നിരവധി പേർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. നടിയുടെ ആരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് സ്ഥാനം ഒഴിഞ്ഞു. സംഘടനയുടെ ജോയിൻ്റ് സെക്രട്ടറി ബാബുരാജിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ അമ്മയ്ക്കുള്ളിൽ ഭിന്നത രൂപപ്പെട്ടു. ബാബുരാജിൻ്റെ രാജ്യ ആവശ്യപ്പെട്ട് ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തി.

ഇത് കൂടാതെ സംവിധായകന്‍മാരായ രഞ്ജിത്ത് ബാലകൃഷ്ണൻ, തുളസീദാസ്, വി കെ പ്രകാശ് എന്നിവർക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിൽ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു. സംവിധായകർക്ക് പുറമെ നിരവധി പ്രൊഡക്ഷൻ കൺട്രോളർമാക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. നിലവിൽ ആരോപണങ്ങൾ കുറിച്ച് അന്വേഷിക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഒരു സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്.