5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Identity Movie Box Office Collection : ടോവിനോയ്ക്ക് പുതുവർഷം ഗംഭീരമോ? ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി; ആദ്യ ദിനം എത്ര നേടി

Tovino Thomas-Trisha Krishnan Movie Identity:ആരാധകർ ഏറെ കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററിൽ എത്തിയത്. ആദ്യ ദിനം തന്നെ ​ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഏകദേശം 1.80 കോടി നേടിയെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. എന്നാൽ കൃത്യമായി എത്ര നേടി എന്നറിയാൻ കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

Identity Movie Box Office Collection : ടോവിനോയ്ക്ക് പുതുവർഷം ഗംഭീരമോ? ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി;  ആദ്യ ദിനം എത്ര നേടി
'ഐഡന്റിറ്റി' പോസ്റ്റർ Image Credit source: X, Instagram
sarika-kp
Sarika KP | Updated On: 03 Jan 2025 13:11 PM

ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ–അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ഐഡന്റിറ്റി. പുതുവർഷത്തിൽ റിലീസ് ചെയ്ത ആദ്യ ചിത്രമാണ് ഇത്. തെന്നിന്ത്യൻ സൂപ്പർതാരം തൃഷയാണ് നായിക. ആരാധകർ ഏറെ കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററിൽ എത്തിയത്. ആദ്യ ദിനം തന്നെ ​ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഏകദേശം 1.80 കോടി നേടിയെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. എന്നാൽ കൃത്യമായി എത്ര നേടി എന്നറിയാൻ കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

പെൺകുട്ടികളെ തട്ടികൊണ്ടുപോയി ചൂഷ്ണം ചെയ്യുകയും അവരുടെ മാതാപിതാക്കളിൽ നിന്ന് പണം അപഹരിക്കുകയും ചെയ്യുന്ന ഒരു സംഘം. അവരുടെ പിന്നാലെ പോകുന്ന നായകൻ അവിടെ കാണുന്നത് വലിയ രീതിയിലുള്ള തട്ടിപ്പാണ്. തുടർന്ന് അയാൾ നേരിടുന്ന പ്രതിസന്ധികളും അത് തരണം ചെയ്യുന്ന രീതിയുമാണ് സിനിമ പറയുന്നത്. മുൻപ് ഇത്തരത്തിലുള്ള കഥ കണ്ടിട്ടുള്ളതാണെങ്കിലും അതിനെ പുതുമയോടെയാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. മിക്ക സീനുകളിലും ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ അണിയറക്കാർക്കായിട്ടുണ്ടെന്നാണ് ഒരു കൂട്ടം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Also Read: ‘വിവാഹം,ഡിവോഴ്‌സ്, ഡിപ്രഷന്‍; റിക്കവറായി വരാൻ പത്ത് വര്‍ഷം വേണ്ടിവന്നു’; മനസ് തുറന്ന് അര്‍ച്ചന കവി

അതേസമയം തിരക്കഥയിലെ പാളിച്ചകള്‍ പ്രേക്ഷകരെ പലപ്പോഴും മുഷിപ്പിക്കുന്നുവെന്നും വാദം ഉണ്ട്. പലപ്പോഴും ആളുകൾക്ക് കണക്ട് ചെയ്യാന്‍ സാധിക്കാതെ വരുന്നു. പ്രേക്ഷകരെ മൊത്തം കണ്‍ഫ്യൂഷന്‍ ആക്കുന്ന തിരകഥയെന്നും അഭിപ്രായമുണ്ട്. കഥാപാത്രങ്ങളുടെ പ്രകടനത്തിലേക്ക് വന്നാല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ള ഹരണ്‍ ശങ്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച അഭിനയം തന്നെ കാഴ്ചവച്ചുവെന്നാണ് പറയുന്നത്. ആക്ഷന്‍ രംഗങ്ങളിലും ടൊവിനോയുടെ പ്രകടനം മികച്ചുനിന്നു. വളരെ പ്രധാനപ്പെട്ട കഥാപാത്രം ആണെങ്കിലും എക്‌സ്ട്രാ ഓര്‍ഡിനറിയായി പെര്‍ഫോം ചെയ്യാനുള്ളതൊന്നും തൃഷയുടെ അലിഷയ്ക്കും ഇല്ല. എന്നാൽ മികച്ച വിഷ്വലി റിച്ചായ, ആക്ഷന്‍ രംഗങ്ങളുടെ ഒരു തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് ചിത്രം നൽകുന്നത്.

2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ അഖിൽ ജോർജാണ് ചായാഗ്രഹണം. മലയാളത്തിൽ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിർമ്മിച്ചിരിക്കുന്നത്. കേരളത്തിനു പുറമെ രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്‍ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് ‘ഐഡന്റിറ്റി’യിൽ ഉള്ളത്. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും മേക്ക് അപ്പ്‌ റോണക്സ് സേവ്യർ, കോസ്റ്റും ഗായത്രി കിഷോർ.