5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Identity: ഇത് ത്രില്ലടിപ്പിക്കും! ​ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ടൊവിനോ എത്തുന്നു; ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്ത്

Tovino Thomas Starring Identity Teaser Out: നടൻ പൃഥ്വിരാജ് സുകുമാരനും, തമിഴ് താരം കാർത്തിയും ആണ് തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്.

Identity: ഇത് ത്രില്ലടിപ്പിക്കും! ​ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ടൊവിനോ എത്തുന്നു; ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്ത്
‘ഐഡന്റിറ്റി’ പോസ്റ്റർ (Image Credits: Tovino Thomas Facebook, Trisha Instagram)
nandha-das
Nandha Das | Updated On: 04 Dec 2024 19:03 PM

‘ഫോറൻസിക്’ എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ്, സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്ത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം തൃഷ കൃഷ്‌ണനാണ്. ടൊവിനോയും തൃഷയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. നടൻ പൃഥ്വിരാജ് സുകുമാരനും, തമിഴ് താരം കാർത്തിയും ആണ് തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ‘ഐഡന്റിറ്റി’ എന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന മികച്ച ദൃശ്യങ്ങളും, ത്രില്ലടിപ്പിക്കുന്ന സംഭാഷണങ്ങളും കോർത്തിണക്കിയതാണ് ടീസർ. ടൊവിനോ, തൃഷ എന്നിവർക്ക് പുറമെ വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

‘ഐഡന്റിറ്റി’ നിർമിക്കുന്നത് രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ്. രാജ്യമൊട്ടാകെ ചിത്രം വിതരണം ചെയുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. റെക്കോർഡ് തുകയ്ക്കാണ് ഇവർ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം 2025 ജനുവരി മാസം തീയേറ്ററുകളിൽ എത്തിക്കുന്നത്. ഫാഴ്സ് ഫിലിംസ് ആണ് ജിസിസി വിതരണാവകാശം സ്വന്തമാക്കിയത്.

ALSO READ: 500 സ്ക്രീനുകളേക്കാൾ മുകളിൽ കേരളത്തിൽ ‘പുഷ്പ 2’: വെയിറ്റിംഗ് ഫോർ മാസ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം- ചമൻ ചാക്കോ, സൗണ്ട് മിക്സിങ്- എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ- അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ- സാബി മിശ്ര, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്- റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്- ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി- യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ- ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ- അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ- പ്രധ്വി രാജൻ, വിഎഫ്എക്സ്- മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്- അനസ് ഖാൻ, ഡിഐ- ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്- ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ- യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്- അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പിആർഒ & മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Latest News