Identity Movie : മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ തരംഗം സൃഷ്ടിച്ച് ടൊവീനോയുടെ ഐഡന്‍റിറ്റി

ടൊവിനോയ്ക്ക് പുറമെ തൃഷ, വിനയ് റായ് എന്നിവർ ചിത്രത്തിൻ്റെ ഭാഗമായതോടെ തമിഴ് മാർക്കറ്റിൽ കൂടുതൽ ശ്രദ്ധ നേടിയെടുക്കാൻ ഐഡിൻ്റിറ്റിക്ക് സാധിച്ചിട്ടുണ്ട്

Identity Movie : മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ തരംഗം സൃഷ്ടിച്ച് ടൊവീനോയുടെ ഐഡന്‍റിറ്റി

Identity Movie Poster

Published: 

03 Jan 2025 20:32 PM

ഫോറൻസിക്കിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് വീണ്ടുമെത്തിയ ത്രില്ലർ ചിത്രമായ ‘ഐഡൻ്റിറ്റിക്കു’ കേരളത്തിന് പുറത്തും കൂടുതൽ സ്വീകാര്യത ലഭിക്കുന്നു. കേരളത്തിന് പുറത്ത് തമിഴ്നാട്ടിൽ മികച്ച് പ്രതികരണം ലഭിക്കുന്ന ചിത്രം കൂടുതൽ സ്ക്രീനിലേക്കെത്തുകയാണ്. 40 അധികം സ്ക്രീനിലേക്ക് ചിത്രം റിലീസായി രണ്ടാം ദിവസമായപ്പോഴേക്കും ഉയർത്തിയിരിക്കുന്നത്. ടൊവിനോയ്ക്ക് പുറമെ തൃഷ, വിനയ് റായ് എന്നിവർ ചിത്രത്തിൻ്റെ ഭാഗമായതോടെ തമിഴ് മാർക്കറ്റിൽ കൂടുതൽ ശ്രദ്ധ നേടിയെടുക്കാൻ ഐഡിൻ്റിറ്റിക്ക് സാധിച്ചിട്ടുണ്ട്

രാഗം മൂവിസിൻ്റെയും കോൺഫിഡൻ്റ് ഗ്രൂപ്പൻ്റെയും ബാനറിൽ രാജു മല്യത്തും ഡോ.റോയി സി ജെയും ചേർന്നാണ് ടൊവീനോ ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

ALSO READ : Identity Movie Box Office Collection : ടോവിനോയ്ക്ക് പുതുവർഷം ഗംഭീരമോ? ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി; ആദ്യ ദിനം എത്ര നേടി

ടൊവിനോയ്ക്കും തൃഷയ്ക്കും വിനീത് റായിയിക്കും പുറമെ ചിത്രത്തിൽ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ജേക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോയാണ് എഡിറ്റർ

എഡിൻ്റിറ്റി ബോക്സ്ഓഫീസ്

മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് ആദ്യം ദിനം തന്നെ ഏകദേശം 1.80 കോടി കളക്ഷൻ നേടിയെന്നാണ് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക്ക് റിപ്പോർട്ട് ചെയ്യുന്നത്.

Related Stories
Aadujeevitham In Oscar Initial Round : ഓസ്‌കാര്‍ സ്വപ്‌നത്തിലേക്ക് ഒരു പടി കൂടി കടന്ന് ! മികച്ച ചിത്രത്തിനുള്ള പ്രഥമ പരിഗണന പട്ടികയിൽ ആടുജീവിതവും
Honey Rose Case: നടിയെന്ന് മാത്രമെ പറഞ്ഞുള്ളു; തനിക്ക് അത്തരം വീക്ക്നെസ്സില്ല, പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ
L2: Empuraan: ലൂസിഫറുമായി എമ്പുരാനെ താരതമ്യം ചെയ്യാനാകില്ല, തികച്ചും വ്യത്യസ്തം: മോഹന്‍ലാല്‍
Bha Bha Ba Movie: ദിലീപ് ചിത്രത്തിന് ലൊക്കേഷന്‍ തേടിയെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു; രക്ഷകനായി യാത്രക്കാരന്‍
Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല; തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്
Pani OTT: ജോജുവിൻ്റെ ‘പണി’ ഇനി ഒടിടിയിൽ; പ്രതികാരത്തിൻ്റെയും പകയുടെയും ഫാമിലി എന്റർടെയ്‌നർ, എവിടെ എപ്പോൾ കാണാം?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍