Identity: IMDbയിൽ ഏറ്റവുമധികം പേർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാമത്; ടൊവിനോയുടെ ‘ഐഡന്റിറ്റി’ നാളെ മുതൽ

Identity is the Most Anticipated Malayalam Movie on IMDb: സംവിധായകൻ ശങ്കർ റാം ചരണിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ഗെയിം ചേഞ്ചറി'നേയും മറികടന്നാണ് 'ഐഡന്റിറ്റി' ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

Identity: IMDbയിൽ ഏറ്റവുമധികം പേർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാമത്; ടൊവിനോയുടെ ഐഡന്റിറ്റി നാളെ മുതൽ

'ഐഡന്റിറ്റി' പോസ്റ്റർ

nandha-das
Updated On: 

01 Jan 2025 17:25 PM

‘ഫോറൻസിക്’ എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം പുതു വർഷത്തിൽ തീയ്യേറ്ററുകളിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ്. മലയാളി സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ഐഡന്റിറ്റി’ ഒടുവിൽ നാളെ (ജനുവരി 2) തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഇതിനിടെ, പ്രമുഖ സിനിമ വെബ്‌സൈറ്റായ ഐഎംഡിബി (IMDb) യുടെ ഈ വർഷത്തെ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുകയാണ് ‘ഐഡന്റിറ്റി’.

സംവിധായകൻ ശങ്കർ റാം ചരണിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ഗെയിം ചേഞ്ചറി’നേയും മറികടന്നാണ് ‘ഐഡന്റിറ്റി’ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഗെയിം ചേഞ്ചർ നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ആസിഫ് അലി നായകനാകുന്ന ‘രേഖാചിത്രം’ ലിസ്റ്റിൽ ആറാം സ്ഥാനത്ത് ഇടം നേടിയിട്ടുണ്ട്. കൂടാതെ, അജിത് നായകനാകുന്ന ‘വിടാമുയർച്ചി’, നന്ദമൂരി ബാലകൃഷ്ണന്റെ ‘ഡാകു മഹാരാജ്’ എന്നീ തമിഴ്, തെലുങ്ക് ചിത്രങ്ങളും ലിസ്റ്റിൽ ഉൾപ്പെടുന്നു.

ഒരു കൊലപാതക കേസിന്റെ തുമ്പിനായി ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പോലീസും ചേർന്ന് നടത്തുന്ന ശ്രമങ്ങളും നേരിടേണ്ടി വരുന്ന അസ്വാഭാവിക സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. യാനിക് ബെൻ എന്ന സ്റ്റണ്ട് ഡയറക്ടറാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം, മലയാളത്തിൽ മാത്രമല്ല തമിഴിലും ‘ഐഡന്റിറ്റി’യുടെ ട്രെയിലറിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

‘ഐഡന്റിറ്റി’യുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ്. ചിത്രത്തിന്റെ ജിസിസി വിതരണാവകാശം കരസ്ഥമാക്കിയത് ഫാഴ്സ് ഫിലിംസാണ്. ടൊവിനോ തോമസും തൃഷ കൃഷ്ണയും ഒന്നിക്കുന്ന ആദ്യ ചിത്രമായ ‘ഐഡന്റിറ്റി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അഖിൽ പോളും അനസ് ഖാനും തന്നെയാണ്.

മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഖിൽ ജോർജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ജേക്സ് ബിജോയിയാണ്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് നാടോടി, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, സൗണ്ട് മിക്സിങ് – എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – ഗായത്രി കിഷോർ, മാലിനി, പ്രൊഡക്ഷൻ കണ്ട്രോളർ – ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ആർട്ട്‌ ഡയറക്ടർ – സാബി മിശ്ര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ – അഖിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ – പ്രധ്വി രാജൻ, വി എഫ് എക്സ് – മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ് – അനസ് ഖാൻ, ഡി ഐ -ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ് – ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ -യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ് – അഖിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഓ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories
Elizabeth: ‘നേരത്തെ വിവാഹിതയാണ്, ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച’; എലിസബത്ത്
Sujith Sudhakaran: ഏറ്റവും പ്രഷര്‍ അനുഭവിച്ചത് മലൈക്കോട്ടെ വാലിബനില്‍, എമ്പുരാനില്‍ കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു
L2: Empuraan: മമ്മൂട്ടി എമ്പുരാനിലുണ്ടോ? സസ്‌പെന്‍സ് വെളിയില്‍ പോകാന്‍ സമ്മതിക്കില്ല; പറഞ്ഞ് പോയാല്‍ കുളമാകുമെന്ന് നന്ദു
L2: Empuraan: ‘നിങ്ങളുടെ ഉയര്‍ച്ചയുടെ നിമിഷത്തിൽ, സൂക്ഷിക്കുക’; എമ്പുരാൻ പോസ്റ്റർ വൈറൽ
Renu Sudhi: സുധിച്ചേട്ടന്റെ വൈഫായിരിക്കും വരെ അത് ചെയ്യില്ല, ചൊറിയുന്നവര്‍ ചൊറിഞ്ഞോണ്ടിരിക്കൂ: രേണു സുധി
Pravinkoodu Shappu OTT : വിറ്റ് പോകാതിരുന്നില്ല! പ്രാവിൻകൂട് ഷാപ്പ് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?