AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Narivetta: ‘ഇറങ്ങി വാ പോലീസേ..’ ത്രില്ലടിപ്പിച്ച് ‘നരിവേട്ട’; ട്രെയ്‌ലർ പുറത്തിറക്കി ദുൽഖർ സൽമാൻ

‘Narivetta’ Movie Trailer Out: നടൻ ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത്. ഏറെ ആകാംഷയോടെ സസ്പെൻസ് നിലനിർത്തികൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്.

Narivetta: ‘ഇറങ്ങി വാ പോലീസേ..’ ത്രില്ലടിപ്പിച്ച് ‘നരിവേട്ട’; ട്രെയ്‌ലർ  പുറത്തിറക്കി ദുൽഖർ സൽമാൻ
Narivetta
sarika-kp
Sarika KP | Published: 24 Apr 2025 21:02 PM

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ടോവിനോ തോമസിന്റെ പുതിയ ചിത്രം നരിവേട്ടയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്. നടൻ ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത്. ഏറെ ആകാംഷയോടെ സസ്പെൻസ് നിലനിർത്തികൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ വിഭാ​ഗത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

യഥാർത്ഥ സംഭവങ്ങളിൽ നിന്നും ചില പോലീസ് കേസുകളുമായുള്ള സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് സൂചന. ട്രെയ്ലറിൽ പോലീസ് വേഷത്തിലുള്ള ടോവിനോയെയാണ് കാണാൻ സാധിക്കുന്നത്. വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളായിട്ടാണ് ചിത്രത്തിൽ താരം എത്തുന്നത്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

Also Read:ആദ്യ ഗാനം തന്നെ ട്രെൻഡിങ്ങിൽ; ടൊവിനോയുടെ നരിവേട്ടയിലെ ‘മിന്നൽവള’ ഏറ്റെടുത്ത് പ്രേക്ഷകർ

ടൊവിനോ തോമസിന് പുറമെ സുരാജ് വെഞ്ഞാറമൂടിനെയും കാണാൻ സാധിക്കുന്നുണ്ട്. ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. ഇത് കൂടാതെ പ്രശസ്ത തമിഴ് നടനായ ചേരനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചേരൻ ആദ്യമായാണ് മലയാള സിനിമയുടെ ഭാ​ഗമാകുന്നത്. പൂർണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങൾ. മേയ് 16ന് ‘നരിവേട്ട’ പ്രദർശനത്തിനെത്തും.

അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചിത്രത്തിലെ ‘മിന്നൽവള..’ എന്ന ഗാനം റിലീസ് ചെയ്തിരുന്നു. നടൻ പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരുന്നു.