5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Narivetta Scam: ടൊവിനോ ചിത്രം ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്; സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടി

Tovino Thomas Narivetta Movie Scam: ടോവിനോയുടെ സിനിമയാണ്, പോലീസ് വേഷത്തിൽ അഭിനയിക്കാനാണ് ആളെ വേണ്ടത്, വയനാട് ഫോറസ്റ്റിൽ വെച്ചാണ് ഷൂട്ടിങ്, തുടങ്ങിയ കാര്യങ്ങളാണ് തട്ടിപ്പ് സംഘം അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരോട് പറയുന്നത്.

Narivetta Scam: ടൊവിനോ ചിത്രം ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്; സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടി
ടൊവിനോ തോമസ്, 'നരിവേട്ട' പോസ്റ്റർ (Image Credits: Tovino Instagram, Narivetta Instagram)
nandha-das
Nandha Das | Published: 22 Nov 2024 23:49 PM

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്. അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചെത്തുന്നവരോട് തട്ടിപ്പു സംഘം ആദ്യം ഫോട്ടോയും മറ്റ് വിവരങ്ങളും ചോദിക്കും. തുടർന്ന് പണം നൽകാൻ ആവശ്യപ്പെടും. ഇത്തരത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് കാണിച്ച് തൃശൂരിൽ നിന്നുള്ള ആളുകളിൽ നിന്നുമാണ് പൈസ തട്ടിയത്. ഇതോടകം തന്നെ നിരവധി പേരാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി സംവിധായകൻ അനുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ടോവിനോയുടെ സിനിമയാണ്, പോലീസ് വേഷത്തിൽ അഭിനയിക്കാനാണ് ആളെ വേണ്ടത്, വയനാട് ഫോറസ്റ്റിൽ വെച്ചാണ് ഷൂട്ടിങ്’, തുടങ്ങിയ കാര്യങ്ങളാണ് തട്ടിപ്പ് സംഘം അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരോട് പറയുന്നത്. 9544199154, 9605025406 എന്നീ നമ്പറുകളിൽ നിന്നുമാണ് അവർ സന്ദേശങ്ങൾ അയക്കുന്നത്. തുടർന്ന്, അഭിനേതാക്കളെ വലയിലാക്കിയതിന് ശേഷം DLXB0000009 എന്ന IFSE കോഡ് വരുന്ന 000900100003336 അക്കൗണ്ട് നമ്പറിലേക്ക് പണം അയക്കാൻ ആവശ്യപ്പെടും.

ALSO READ: ‘അമ്മയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ; ആര് വന്നാലും എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളു’; പാർവതി തിരുവോത്ത്

ഇന്ത്യൻ സിനിമകമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും, ഷിയാസ് ഹസ്സനും ചേർന്നാണ് ‘നരിവേട്ട’ നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ അബിൻ ജോസഫാണ്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. കുട്ടനാട്, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിൽ വെച്ചായിരുന്നു ഷൂട്ടിങ്. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ വയനാട്ടിൽ പുരോഗമിക്കുകയാണ്.

ടൊവിനോ നായകനായെത്തുന്ന ചിത്രത്തിൽ നായിക പ്രിയംവദാ കൃഷ്ണയാണ്. സൂരജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരൻ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു. കൂടാതെ, ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.