Tovino Thomas: ’12 വർഷം, 50 സിനിമകൾ; നിങ്ങളാണ് എന്റെ ലോകം’; വൈകാരിക കുറിപ്പുമായി ടൊവീനോ തോമസ്

Tovino Thomas: സിനിമ കരിയറിൽ 12 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ ടൊവീനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ടോവിനോ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

Tovino Thomas: 12 വർഷം, 50 സിനിമകൾ; നിങ്ങളാണ് എന്റെ ലോകം; വൈകാരിക കുറിപ്പുമായി ടൊവീനോ തോമസ്

ടൊവിനോ തോമസ് (image credits: facebook)

sarika-kp
Published: 

27 Oct 2024 16:35 PM

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് അഭിനയ രം​ഗത്ത് ടോവിനോ കടന്നുവരുന്നത്. മോഡലിംഗ്, പരസ്യ ചിത്രം എന്നീ രംഗത്തുനിന്നുമാണ് താരം ചലച്ചിത്രരംഗക്കേ് കടന്നുവരുന്നത്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ കരിയറിൽ 12 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ ടൊവീനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ടോവിനോ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

നായകനായും വില്ലനായും ക്യാരക്ടർ റോളുകളിലും നിറഞ്ഞാടിയ സിനിമകളുടെ ചില ഭാ​ഗങ്ങൾ ചേർത്തുവച്ചു നിർമിച്ച വിഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന്റെ കൂടെ ഒരു വൈകാരിക കുറിപ്പും ടൊവീനോ പങ്കുവച്ചിട്ടുണ്ട്. ടൊവീനോയുടെ വാക്കുകൾ: “12 വർഷം, 50 സിനിമകൾ… ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും! ഞാൻ ഭാഗമായിട്ടുള്ള എല്ലാ പ്രൊജക്‌റ്റുകളുടെയും സംവിധായകർ, നിർമാതാക്കൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർക്ക് നന്ദി. അവസാനമായി, എന്റെ പ്രേക്ഷകർക്ക് – നിങ്ങളുടെ സ്നേഹവും പിന്തുണയും അവിശ്വസനീയമാണ്… നിങ്ങളാണ് എന്റെ ലോകം! നിങ്ങളില്ലായിരുന്നുവെങ്കിൽ, ഒരു നടനാകാൻ സ്വപ്നം കണ്ടു നടന്നവനിൽ നിന്ന് ഇന്നത്തെ ഞാൻ ഉണ്ടാകില്ലായിരുന്നു. വരൂ… നമുക്കൊരുമിച്ച് ഒരുപാട് ഗംഭീര കഥകൾ പറയാം!”.

 

Also read-Kishkindha Kaandam OTT: ആസിഫ് അലിയുടെ ‘കിഷ്കിന്ധാകാണ്ഡം’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

അതേസമയം ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് എആര്‍എം (അജയന്‍റെ രണ്ടാം മോഷണം) എന്ന ചിത്രമാണ് അവസാനമായി തീയറ്ററിൽ എത്തിയത്. ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു. അജയന്റെ രണ്ടാം മോഷണം ഒടിടിയില്‍ എത്തി. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ചിത്രം ഒടിടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ