Meenakshi Anoop: മീനാക്ഷി ശരിക്കും പ്രണയത്തിലാണോ? എവിടെ ഒളിച്ചിരുന്നാലും കണ്ടുപിടിക്കുമെന്ന് നടി പ്രിയങ്ക
Top Singer Anchor Meenakshi Anoop: പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അതേസമയം തൻെ പേരില്‍ വന്ന വാര്‍ത്തകളെ കുറിച്ച് മീനാക്ഷി സംസാരിച്ചു.
എറെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ മീനാക്ഷി. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് സൂപ്പർ ജിമ്നി. അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തീയറ്ററിൽ റിലീസിന് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അതേസമയം തൻെ പേരില്‍ വന്ന വാര്‍ത്തകളെ കുറിച്ച് മീനാക്ഷി സംസാരിച്ചു.
മീനാക്ഷിയുടെ പ്രണയത്തെക്കുറിച്ച് വന്ന വാര്‍ത്തകളെ പറ്റി ചോദിച്ചപ്പോൾ അത് വെറും തമാശ പോലെയാണ് കണ്ടതെന്നാണ് താരം പറഞ്ഞത്. യഥാർത്ഥത്തിൽ ആ തമ്പനെയില്‍ മാത്രമേ അങ്ങനെയുള്ളുവെന്നും അതിന്റെ അകത്ത് നന്നായിട്ടാണ് എഴുതിയത്. തങ്ങൾ ചെറുപ്പം മുതലെ സുഹൃത്തുക്കളാണെന്നും ഇവരുടെ കുടുംബം വളരെ അടുപ്പത്തിലാണെന്നുമാണ് അതിൽ പറയുന്നത്. അവര് പറഞ്ഞതിൽ ഒന്നും തെറ്റില്ല. ആണോ എന്ന് മാത്രമാണ് ചോദിച്ചത്. ചോദ്യചിഹ്നം ഇട്ടാണ് വാർത്ത നൽകിയതെന്നും താരം പറയുന്നു. ഈ സമയം പ്രണയം വന്ന് തുടങ്ങിയോ എന്ന് നടി പ്രിയങ്കയും ചോദിച്ചു.
Also Read: ആ ചിത്രത്തിന്റെ പേര് തന്നെ ദളപതി 69നും; സൂചനകള്‍ പുറത്ത്
ഇല്ല, ആര് ചോദിച്ചാലും താൻ ഇങ്ങനെ പറയുമെന്നും മീനാക്ഷി പറഞ്ഞു. എവിടെ ഒളിച്ചിരുന്നാലും കണ്ടുപിടിക്കുെമെന്നും ഞങ്ങളോട് പറയാതെ ഇരുന്നിട്ട് കാര്യമില്ല, എത്രയും പെട്ടെന്ന് ഇവരൊക്കെ പൊക്കുമെന്നും പ്രിയങ്ക പറഞ്ഞു.അതേസമയം അടുത്തിടെ മീനാക്ഷി കോളേജില്‍ ജോയിന്‍ ചെയ്തിരുന്നു. അച്ഛന്‍ പഠിച്ച അത് കോളേജില്‍ എത്തിയതിനെപ്പറ്റിയും താരം മനസ്സ് തുറക്കുന്നുണ്ട്. താൻ പോകുന്നത് അവിടെ ആദ്യമായിട്ട് എന്നെയുള്ളുവെന്നും ഒരുപാട് കേട്ടിട്ടുണ്ടെന്നും താരം പറയുന്നു.
കൗശിക്കിന് ജന്മദിനാശംസകള്‍ നേർന്ന് കൊണ്ട് നടി പങ്കുവച്ച പോസ്റ്റിനു പിന്നാലെയാണ് ചൂടേറിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചത. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നാണ് ആരാധകർ ചോദിച്ചത്. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളി മീനാക്ഷിയുടെ അച്ഛന്‍ അനൂപ് രംഗത്തെത്തിയിട്ടുണ്ട്. കൗശിക് നല്ല കുട്ടിയാണെന്നും അവര്‍ കുടുംബമായി വീട്ടില്‍ വരാറുണ്ടെന്നും മീനാക്ഷിയുടെ അച്ഛൻ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറയുന്നു.പ്രേക്ഷകരുടെ ഈ അനുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും മീനാക്ഷിക്ക് കൗശിക്ക് നല്ല കൂട്ടുകാരാണ് എന്നാണ് അനൂപ് പറയുന്നത്.