August OTT Release: ‘ടർബോ’ മുതൽ ‘മനോരഥങ്ങൾ’ വരെ; ഓഗസ്റ്റിൽ ഒടിടിയിൽ എത്തുന്ന മലയാളം ചിത്രങ്ങൾ

August Malayalam OTT Release: മലയാള സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന നിരവധി പുതിയ മലയാളം ചിത്രങ്ങളാണ് ഓഗസ്റ്റ് മാസം ഒടിടിയിൽ എത്തുന്നത്. ത്രില്ലർ മുതൽ റൊമാന്റിക് കോമഡി വരെ; ഒടിടിയിൽ വരാനിരിക്കുന്ന ചിത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

August OTT Release: ടർബോ മുതൽ മനോരഥങ്ങൾ വരെ; ഓഗസ്റ്റിൽ ഒടിടിയിൽ എത്തുന്ന മലയാളം ചിത്രങ്ങൾ

(Image Courtesy: Pinterest)

Updated On: 

03 Aug 2024 10:33 AM

വിവിധ ഒടിടി പ്ലാറ്റുഫോമുകളിലായി നിരവധി മലയാള ചിത്രങ്ങളാണ് ഈ മാസം സ്ട്രീമിങ് ആരംഭിക്കുന്നത്. ഏറ്റവും പുതിയ മലയാളം ഒടിടി റിലീസുകൾ ഏതെല്ലാമാണ്, ഏതു പ്ലാറ്റുഫോമുകൾ വഴിയാണ് സ്ട്രീമിങ്, എപ്പോൾ മുതൽ കാണാം തുടങ്ങിയ കാര്യങ്ങൾ നോക്കാം.

ടർബോ

 

മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ചിത്രം ടർബോ  ഓഗസ്റ്റ്  9 മുതൽ സോണിലിവിൽ സ്ട്രീമിങ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്തു മിഥുൻ മാനുവൽ രചന നിർവഹിച്ച ചിത്രം മലയാളം, തമിഴ് ഉൾപ്പടെ 6 ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുന്നത്. 2024 മെയ് 23ന് തീയേറ്ററുകളിൽ എത്തിയ ടർബോ ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടിയിരുന്നു.
തന്റെ സുഹൃത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ പുറപ്പെടുമ്പോൾ അഴിമതി വ്യവസ്ഥിതിക്കെതിരെ ഒറ്റയാൾ പട്ടാളമായി മാറാൻ നിർബന്ധിതനായ ഇടുക്കിക്കാരനായ ടർബോ ജോസ് എന്ന ജീപ്പ് ഡ്രൈവറെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്.

 

നടന്ന സംഭവം

 

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഫാമിലി ചിത്രം ‘നടന്ന സംഭവം’ ഓഗസ്റ്റ് 9 മുതൽ മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിക്കും. വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രാജേഷ് ഗോപിനാഥ് ആണ്.
നഗരത്തിലെ സമ്പന്നർ താമസിക്കുന്ന പാർപ്പിട സമുച്ചയത്തിലേക്ക് ഉണ്ണിയും കുടുംബവും വാടകയ്ക്ക് താമസിക്കാൻ എത്തുന്നതും തുടർന്ന് ഉണ്ണിയും അവിടത്തെ താമസക്കാരൻ അജിത്തും തമ്മിൽ ഉണ്ടാവുന്ന സംഘട്ടനവുമാണ് വളരെ രസകരമായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 

 

മാരിവില്ലിൻ ഗോപുരങ്ങൾ

 

ടോവിനോ തോമസിന്റെ ലൂക്ക എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അരുൺ ബോസ് സംവിധാനം ചെയ്ത നവയുഗ റൊമാന്റിക് കോമഡി ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ഇന്ദ്രജിത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രം ഓഗസ്റ്റ് മാസം പകുതിയോടെ സോണിലിവിൽ സ്ട്രീമിങ് ആരംഭിക്കും.
ഷിൻ്റോയുടെ തൊഴിൽരഹിതനായ സഹോദരൻ്റെയും ഗർഭിണിയായ കാമുകിയുടെയും വരവിൽ ജീവിതം തകിടം മറിഞ്ഞ ഷിൻ്റോ-ഷെറിൻ എന്നീ യുവ ദമ്പതികളെ കുറിച്ചുള്ള കഥയാണ് മാരിവില്ലിൻ ഗോപുരങ്ങൾ.

 

തലവൻ

 

ബിജു മേനോനും ആസിഫ് അലിയും തകർത്തു അഭിനയിച്ച ക്രൈം ത്രില്ലർ ചിത്രം തലവൻ ഓഗസ്റ്റ് മാസം പകുതിയോടെ സോണിലിവിൽ സ്ട്രീമിങ് ആരംഭിക്കും. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന ആനന്ദ് തേവർക്കാട്ടും ശരത് പെരുമ്പാവൂരും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള കുരുക്കുകളും, പോലീസ് സർവീസിനുള്ളിലെ ആളുകളിൽ തന്നെ ഉള്ള മെയിൽ ഈഗോയും മറ്റുമാണ് സിനിമ ചർച്ച ചെയ്യുന്നത്.

 

 

മനോരഥങ്ങൾ

 

എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ അടിസ്ഥാനമാക്കി ചെയ്ത മലയാള വെബ് സീരീസ് മനോരഥങ്ങൾ ഓഗസ്റ്റ് 15ന് സീ-ഫൈവിൽ സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ, ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത്, തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന മലയാളം വെബ്സീരീസ് ആണ് മനോരഥങ്ങൾ. പ്രിയദർശൻ, ശ്യാമ പ്രസാദ്, അശ്വതി വി നായർ, മഹേഷ് നാരായണൻ, സന്തോഷ് ശിവൻ, രതീഷ് അമ്പാട്ട് തുടഗിയ പ്രശസ്ത സംവിധായകർ ഇതിന്റെ ഭാഗമായിട്ടുണ്ട്.

 

പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍