Tony Antony: അര്‍ഹിക്കുന്ന കഥാപാത്രം ലഭിച്ചിട്ടില്ല, റീ എന്‍ട്രി ആഗ്രഹിക്കുന്നു; മമ്മൂക്ക കുറേ സിനിമകളില്‍ റെക്കമന്‍ഡ് ചെയ്തു
Tony Antony about Mammootty: സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്നത് കൊണ്ട് ചില സിനിമകളില്‍ അവസരം നഷ്ടമായിട്ടുണ്ട്. സിനിമ ഇല്ലെങ്കില്‍ സീരിയല്‍, സീരിയല്‍ ഇല്ലെങ്കില്‍ സിനിമ എന്ന രീതിയില്‍ പോകുന്നയാളാണ് താന്‍. സീരിയലില്‍ വന്നിട്ട് 30 വര്‍ഷമായി. യാദൃശ്ചികമായാണ് അഭിനയത്തിലേക്ക് വരുന്നതെന്നും ടോണി ആന്റണി

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാള സിനിമയിലും സീരിയലിലും സജീവമാണ് ടോണി ആന്റണി. സീരിയലുകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും സിനിമകളില്‍ അദ്ദേഹത്തിന് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ അധികം ലഭിച്ചിട്ടില്ല. കുറേ കഥാപാത്രങ്ങള്‍ ചെയ്തുവന്നല്ലാതെ അര്‍ഹിക്കുന്ന കഥാപാത്രം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ടോണി ആന്റണി ഇക്കാര്യം പറഞ്ഞത്. റീ എന്‍ട്രിക്ക് ആഗ്രഹമുണ്ട്. അത് നല്ല സബ്ജക്ടായിരിക്കണം. നല്ല ഡയറക്ടറായിരിക്കണം. എല്ലാം ഒത്തുവരണം. ഡയറക്ടര്‍ നല്ലതാണെങ്കിലും സബ്ജക്ട് പാളിപ്പോയാല്‍ കഴിഞ്ഞു. പുതിയ രൂപത്തില്‍ വരണമെന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്നത് കൊണ്ട് ചില സിനിമകളില്‍ അവസരം നഷ്ടമായിട്ടുണ്ട്. സിനിമ ഇല്ലെങ്കില്‍ സീരിയല്‍, സീരിയല്‍ ഇല്ലെങ്കില്‍ സിനിമ എന്ന രീതിയില്‍ പോകുന്നയാളാണ് താന്‍. സീരിയലില്‍ വന്നിട്ട് 30 വര്‍ഷമായി. യാദൃശ്ചികമായാണ് അഭിനയത്തിലേക്ക് വരുന്നത്. മിഖായേലിന്റെ സന്തതികളിലൂടെയായിരുന്നു തുടക്കം. അത് സൂപ്പര്‍ ഹിറ്റായപ്പോള്‍ കുറേശെ സിനിമകള്‍ വന്നു. മിഖായേലിന്റെ സന്തതികള്‍ പുത്രന്‍ എന്ന പേരില്‍ സിനിമയായപ്പോള്‍ സീരിയലിലെ അതേ ക്യാരക്ടര്‍ തന്നെ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.




കുറേ സിനിമകളില്‍ മമ്മൂട്ടി റെക്കമന്‍ഡ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിക്ക് പ്രത്യേക സ്‌നേഹവും വാത്സല്യവുമുണ്ടായിരുന്നു. അദ്ദേഹം കുറേ പേരെ റെക്കമന്‍ഡ് ചെയ്യാറുണ്ട്. അദ്ദേഹം എത്ര ടെക്‌നീഷ്യന്‍മാരെ കൊണ്ടുവരുന്നു. ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ കൊണ്ടുവന്നത് ‘മമ്മൂക്ക’യായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയിലെല്ലാം പുതിയ ആള്‍ക്കാരായി. പഴയ കുറച്ച് നടന്മാരെ ഇപ്പോള്‍ ഉള്ളൂ. അത് 25 ശതമാനമേ ഉള്ളൂ. ബാക്കിയൊക്കെ പുതിയ ആള്‍ക്കാര്‍ വന്നു. ഇപ്പോള്‍ രണ്ട് സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞു. പുതിയ ആള്‍ക്കാരുടെ കൂടെ അഭിനയിക്കുന്നത് ഒരു സുഖമാണ്. മുപ്പതോളം സിനിമകളില്‍ പൊലീസായി അഭിനയിച്ചു. അതില്‍ 20 സിനിമകളിലും വില്ലനായിട്ടുള്ള പൊലീസുകാരനായിരുന്നുവെന്നും താരം പറഞ്ഞു.