Tom Jacob : പകിട പകിട പമ്പരം ദൂരദര്‍ശന് ഉണ്ടാക്കിക്കൊടുത്തത് അഞ്ച് കോടി, എനിക്ക് വന്ന നഷ്ടം 54 ലക്ഷം രൂപ ! വെളിപ്പെടുത്തി ടോം ജേക്കബ്
Tom Jacob About Pakida Pakida Pamparam: ദൂരദര്‍ശന് അഞ്ച് കോടി രൂപ ഉണ്ടാക്കികൊടുത്ത പ്രോഗ്രാമാണ് പകിട പകിട പമ്പരമെന്ന് ടോം ജേക്കബ്. കണക്ക് കയ്യിലുണ്ട്. തന്നെ ഒന്നേ മുക്കാല്‍ കോടി രൂപ ടെലികാസ്റ്റ് ഫീ ആയിട്ട് കെട്ടിയ കണക്കും കയ്യിലുണ്ട്. 10 മിനിറ്റ് പ്രോഗ്രാമില്‍ വേറൊരു സംസ്ഥാനത്തും ഇതുപോലൊരു പ്രോജക്ട് നടന്നിട്ടില്ല. വാര്‍ത്തയോ, സിനിമയോ അല്ലാതെ മറ്റൊരു പ്രോഗ്രാം ടാം റേറ്റിങില്‍ വന്നിട്ടുണ്ടെങ്കില്‍ അത് പകിട പകിട പമ്പരം തന്നെയാണെന്നും ടോം

മലയാളികളുടെ നൊസ്റ്റാള്‍ജിയയിലെ പ്രധാന ഏടാണ് ദൂരദര്‍ശന്‍ ചാനലും, അതിലെ പരിപാടികളും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയ ഓര്‍മകള്‍ക്കിടയില്‍ വെറും 10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു കുഞ്ഞന്‍ പരിപാടിയുമുണ്ടായിരുന്നു. പേര് പകിട പകിട പമ്പരം. ടോം ജേക്കബ് മുഖ്യകഥാപാത്രത്തിലെത്തിയ ആ പരിപാടിക്ക് പ്രേക്ഷകര്‍ കാത്തിരുന്ന ഒരു കാലമുണ്ട്. ടോം ജേക്കബ് തന്നെയായിരുന്നു നിര്‍മാതാവും. വാര്‍ത്തയ്ക്ക് ശേഷം 7.15ന് ആരംഭിച്ചിരുന്ന ആ പരിപാടി കുടുംബസദസുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തി. ഇപ്പോള്‍ പകിട പകിട പമ്പരത്തെക്കുറിച്ചും, അത് ദൂരദര്‍ശനില്‍ നിര്‍ത്തിയതിനെക്കുറിച്ചും വെളിപ്പെടുത്തുകയാണ് ടോം ജേക്കബ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദൂരദര്‍ശന് അഞ്ച് കോടി രൂപ ഉണ്ടാക്കികൊടുത്ത ഒരു പ്രോഗ്രാമാണ് പകിട പകിട പമ്പരമെന്ന് ടോം ജേക്കബ് വെളിപ്പെടുത്തി. അതിന്റെ കണക്ക് കയ്യിലുണ്ട്. താന്‍ തന്നെ ഒന്നേ മുക്കാല്‍ കോടി രൂപ ടെലികാസ്റ്റ് ഫീ ആയിട്ട് കെട്ടിയ കണക്കും കയ്യിലുണ്ട്. 10 മിനിറ്റ് പ്രോഗ്രാമില്‍ വേറൊരു സംസ്ഥാനത്തും ഇതുപോലൊരു പ്രോജക്ട് നടന്നിട്ടില്ല. വാര്‍ത്തയോ, സിനിമയോ അല്ലാതെ മറ്റൊരു പ്രോഗ്രാം ടാം റേറ്റിങില്‍ വന്നിട്ടുണ്ടെങ്കില്‍ അത് പകിട പകിട പമ്പരം തന്നെയാണെന്നും ടോം ജേക്കബ് പറഞ്ഞു.
”അന്ന് ഒന്നേ മുക്കാല്‍ പോയിന്റാണ് സൂര്യ ചാനലിനുള്ളത്. ഏഷ്യാനെറ്റ് അവരുടെ പവറില്‍ തന്നെയായിരുന്നു. അവര്‍ താഴ്ന്നിട്ടില്ല. ദൂരദര്‍ശന്റെ റേറ്റിങ് സീറോയിലാണ്. റേറ്റിങ് കൊണ്ടുവരാമെന്ന് ഞാന്‍ പറഞ്ഞു. കേരളത്തില്‍ ആദ്യം മെഗാ സീരിയില്‍ കൊണ്ടുവന്നത് മധുമോഹനാണ്. അദ്ദേഹത്തെ ആര്‍ക്കും മറക്കാന്‍ പറ്റില്ല. അദ്ദേഹത്തെ സഹായിക്കാന്‍ മാര്‍ക്കറ്റിംഗ് ലൈനില്‍ ഞാനും നിന്നു. സിനിമാ പോസ്റ്റര്‍ ഒട്ടിച്ചപോലെ മാനസി (സീരിയല്‍)യുടെ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. പോസ്റ്റര്‍ ഒട്ടിക്കാതെ തന്നെ പകിട പകിട പമ്പരം ഹിറ്റായി. ഗംഗ എന്ന് പറയുന്ന മെഗാ സീരിയലിലും ഞാന്‍ പോസ്റ്റര്‍ ഒട്ടിച്ചു. കേരള മുഴുവന്‍ ഒട്ടിച്ച് റേറ്റിങില്‍ കൊണ്ടുവന്നു”- ടോം ജേക്കബിന്റെ വാക്കുകള്‍.




മൂന്ന് പോയിന്റ് റേറ്റിങ് എത്തിച്ച രേഖ കയ്യിലുണ്ട്. ഒന്നേ മുക്കാല്‍ പോയിന്റ് റേറ്റിങേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സൂര്യയ്ക്ക് 2-3 ലക്ഷം രൂപ റെവന്യൂ ഉണ്ട്. മൂന്ന് പോയിന്റുള്ള ദൂരദര്‍ശന് 25000 രൂപ പോലും റവന്യൂവില്ല. അപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ചോദ്യമുണ്ടായി. നമുക്കിത് നിര്‍ത്തികളയാമെന്ന് അവര്‍ പറഞ്ഞു. നമുക്കിത് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് തഴഞ്ഞുകളഞ്ഞു. അമ്പതോളം എപ്പിസോഡ് അപ്പോള്‍ കയ്യില്‍ ബാക്കിയുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
Read Also : ‘ശ്രീദേവി കഴിഞ്ഞാല്‍ കാവ്യയല്ലാതെ പിന്നാര്; ശരിക്കും ദേവിയെ പോലെ’
താന്‍ ദൂരദര്‍ശന് നന്മയെ ചെയ്തിട്ടുള്ളൂ. തന്നെ കൊണ്ട് കുഴിയില്‍ ചാടിച്ചു. റേറ്റിങ് ഉണ്ടായിട്ടും റേറ്റിങ് ഇല്ലെന്ന് അവര്‍ കാണിച്ചു. ചെയ്തുവച്ച എപ്പിസോഡുകളെങ്കിലും ഒന്ന് വിടാന്‍ പറ്റുമോയെന്ന് അപേക്ഷിച്ചു. അവര്‍ അങ്ങനെ ചെയ്തില്ല. അവസാനം താന്‍ പരാജയപ്പെട്ടു പോയി. 54 ലക്ഷം രൂപയോളം അന്ന് നഷ്ടം വന്നു. ആ 54 എപ്പിസോഡും ഇപ്പോഴും കയ്യിലുണ്ട്. അവരെ കുറ്റം പറയില്ല. ഇത് തന്റെ തലയില്‍ എഴുതി വച്ച കാര്യമാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്ന് തന്റെ അക്കൗണ്ട് ഫ്രീസ് ആയിട്ടുണ്ട്. പ്രോപ്പര്‍ട്ടി ലേലം ചെയ്യുന്ന അവസ്ഥയിലേക്ക് പോയിരുന്നുവെന്നും ടോം ജേക്കബ് പറഞ്ഞു.
”ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്ന പോസ്റ്റിലേക്ക് എന്നെ കൊണ്ടുവന്ന ദൈവത്തിന് നന്ദി പറയുന്നു. കലാം സ്റ്റാന്‍ഡേര്‍ഡ് ഫൈവ് ബി എന്ന പടം എടുത്തു. ഇവിടെയാണ് ഞാന്‍ തുടങ്ങാന്‍ പോകുന്നത്. അണിയറയില്‍ ചില പ്രോജക്ടുകള്‍ ഒരുങ്ങുന്നുണ്ട്”-ടോം ജേക്കബ് വ്യക്തമാക്കി.