Tini Tom: അത് ഹമ്പുള്ള സ്ഥലമല്ലേ, അങ്ങനെയല്ലേ പറ്റൂ?; വേണുച്ചേട്ടൻ ദേഷ്യപ്പെട്ടപ്പോൾ മമ്മുക്ക സപ്പോർട്ട് ചെയ്തു: പ്രാഞ്ചിയേട്ടൻ അനുഭവം പറഞ്ഞ് ടിനി ടോം
Tiny Tom About Mammootty: പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻ്റ് എന്ന സിനിമയിലെ ചിത്രീകരണ അനുഭവം പറഞ്ഞ് ടിനി ടോം. ക്യാമറമാൻ വേണു തന്നോട് ദേഷ്യപ്പെട്ടപ്പോൾ മമ്മൂട്ടി തന്നെ പിന്തുണച്ചു എന്ന് ടിനി ടോം പറഞ്ഞു.

ടിനി ടോമിൻ്റെ അഭിനയ കരിയറിൽ വളരെ നിർണായകമായ ഒരു സിനിമയായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻ്റ്. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത് അണിയിച്ചൊരുക്കിയ ചിത്രത്തിലെ വേഷം ടിനി ടോമിൻ്റെ കരിയർ ബെസ്റ്റാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ചില അനുഭവങ്ങൾ ഇപ്പോൾ ടിനി ടോം വെളിപ്പെടുത്തിയിരിക്കുകയാണ്. ക്യാമറമാൻ വേണു തന്നോട് ദേഷ്യപ്പോൾ മമ്മൂട്ടി തന്നെ സപ്പോർട്ട് ചെയ്തു എന്ന് ടിനി ടോം പറഞ്ഞു.
“ആദ്യം കാറോടിക്കുന്ന സീനാണ്. മമ്മൂക്ക അടുത്തിരിപ്പുണ്ട്. ഇന്നസെൻ്റ് ചേട്ടൻ അപ്പുറത്ത് കൂടി നടന്നുവരുന്നു. വേണു സാറാണ് ക്യാമറമാൻ. ക്യാമറ ഓപ്പോസിറ്റ് മൂവ് ചെയ്യുന്നു. ഇതൊക്കെ ഒരേസമയത്താവണം നടക്കേണ്ടത്. ആ ബെൻസ് ഗിയറുള്ള വണ്ടിയാണ്. വണ്ടി ഒന്ന് പതിയെ പൊങ്ങി ഇരുന്നു. വേണുസാറ് വന്ന് ഭയങ്കരമായി ദേഷ്യപ്പെട്ടു. അപ്പോ മമ്മൂക്ക എന്നെ സപ്പോർട്ട് ചെയ്തു. ‘അത് ഹമ്പുള്ള സ്ഥലമല്ലേ, അങ്ങനെയല്ലേ പറ്റൂ’ എന്ന് അദ്ദേഹം ചോദിച്ചു. എന്നെ സപ്പോർട്ട് ചെയ്തു. അത് എല്ലാവർക്കും മനസ്സിലായി.”- ടിനി ടോം വെളിപ്പെടുത്തി.
സംവിധായകൻ രഞ്ജിത്താണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും ടിനി ടോം പറഞ്ഞു. രഞ്ജിത് സാർ പറഞ്ഞു, സുപ്രൻ എന്ന് പറഞ്ഞ ഡ്രൈവറാണ് നീ. പിന്നെ ആ ക്യാരക്ടർ പിടിച്ച് അങ്ങനെ പോയി. അങ്ങനെയാണ് സിനിമ നടക്കുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഇന്ന് ഇല്ല. ശശി കലിങ്കയുമായി ഞാൻ നല്ല അടുപ്പമായിരുന്നു. അദ്ദേഹം ഇന്നസെൻ്റ് ചേട്ടനും ഇന്ന് ജീവിച്ചിരിപ്പില്ല എന്നും ടിനി ടോം കൂട്ടിച്ചേർത്തു.




2010ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻ്റ്. രഞ്ജിത് തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സിനിമ അദ്ദേഹം തന്നെയാണ് നിർമ്മിച്ചത്. മമ്മൂട്ടിയ്ക്കും പ്രിയാമണിയ്ക്കും ഒപ്പം ഇന്നസെൻ്റ്, ജഗതി ശ്രീകുമാർ, ഗണപതി, ജെസ്സി ഫോക്സ് അലൻ, ശശി കലിങ്ക തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. വിജയ് ശങ്കറായിരുന്നു സിനിമയുടെ എഡിറ്റ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻ്റ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളടക്കം നേടി.