5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tiny Tom: രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്യാന്‍ വിളിക്കാത്തതിന് കാരണമറിയില്ല, അതില്‍ വിഷമമില്ല

Tiny Tom about Rekhachithram movie: രേഖാചിത്രത്തില്‍ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ സമരം ചെയ്യുന്നതായി ട്രോള്‍ ഇറങ്ങിയിരുന്നു. 'എഐ ഗോ ബാക്ക്, എന്നെ തിരിച്ചു വിളിക്കൂ' എന്നും പറഞ്ഞ് സമരം ചെയ്യുന്നതായിട്ടായിരുന്നു ട്രോളെന്നും ടിനി ടോം പറഞ്ഞു. രേഖാചിത്രത്തിലേക്ക് വിളിക്കാത്തതിന് കാരണം അറിയില്ലെന്നും താരം

Tiny Tom: രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്യാന്‍ വിളിക്കാത്തതിന് കാരണമറിയില്ല, അതില്‍ വിഷമമില്ല
ടിനി ടോം Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 23 Mar 2025 15:35 PM

മിമിക്രിയിലൂടെയും, മറ്റ് സ്‌റ്റേജ് ഷോകളിലൂടെയും സിനിമയിലെത്തിയ താരമാണ് ടിനി ടോം. 1995ല്‍ പുറത്തിറങ്ങിയ മിമിക്‌സ് ആക്ഷന്‍ 500 ആണ് ആദ്യ ചിത്രം. തുടര്‍ന്ന് ചെറിയ റോളുകള്‍ ചെയ്തായിരുന്നു തുടക്കം. പിന്നീട് പ്രധാനപ്പെട്ട വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബാഡ് ബോയ്‌സാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമകള്‍ക്കൊപ്പം, ടെലിവിഷന്‍ പരിപാടികളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമാണ്. ഏതാനും ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായും ടിനി ടോം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ രേഖാചിത്രത്തില്‍ ‘മമ്മൂട്ടി’യായി അഭിനയിച്ചത് ടിനി ടോമായിരുന്നില്ല. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ട്രോളുകളുമിറങ്ങി.

രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ ടിനി ടോം വ്യക്തമാക്കി. അതില്‍ പ്രതിഷേധിച്ച് താന്‍ സമരം ചെയ്യുന്നതായി ട്രോള്‍ ഇറങ്ങിയിരുന്നു. ‘എഐ ഗോ ബാക്ക്, എന്നെ തിരിച്ചു വിളിക്കൂ’ എന്നും പറഞ്ഞ് സമരം ചെയ്യുന്നതായിട്ടായിരുന്നു ട്രോളെന്നും ‘കാന്‍ചാനല്‍ മീഡിയ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു. രേഖാചിത്രത്തിലേക്ക് വിളിക്കാത്തതിന് കാരണം അറിയില്ല. അതില്‍ കുറച്ചുകൂടി സ്ലിം ആയിരിക്കണം. വിളിക്കാത്തതില്‍ വിഷമമില്ലെന്നും ടിനി വ്യക്തമാക്കി.

മിമിക്രി സിനിമയിലേക്കുള്ള പാസ്‌പോര്‍ട്ട്‌

വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് വേണം. അതുപോലെ സിനിമയിലേക്ക് വരുന്നതിനുള്ള പാസ്‌പോര്‍ട്ടായിരുന്നു മിമിക്രിയെന്നും ടിനി ടോം പറഞ്ഞു. കോളേജില്‍ പഠിക്കുമ്പോഴാണ് മിമിക്രി ചെയ്യുന്നത്. ചെലവില്ലാത്ത ഒരു പരിപാടിയായിരുന്നു മിമിക്രി. ക്ലാസില്‍ കയറില്ലായിരുന്നു. പരീക്ഷ എഴുതിക്കണമെങ്കില്‍ യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവലില്‍ പോകണമെന്ന് മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളേജില്‍ മത്സരിച്ച് ഫസ്റ്റ് കിട്ടി. യൂണിവേഴ്‌സിറ്റിയിലും പ്രൈസ് കിട്ടി. അവിടെ പക്രുവായിരുന്നു എതിരാളി. അങ്ങനെ ട്രൂപ്പിലേക്ക് വിളി വന്നു. അത് ജീവിതത്തില്‍ വഴിത്തിരിവായെന്നും അദ്ദേഹം പറഞ്ഞു.

Read Also : Alleppey Ashraf: സിമ്പുവുമായി നയന്‍താര പിരിയാനുണ്ടായ കാരണമിതാണ്; ആലപ്പി അഷ്‌റഫ്

തുടര്‍ന്ന് അത്‌ വരുമാന മാര്‍ഗമായി. ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്ത് ജീവിക്കാന്‍ പറ്റുന്നത് ഭാഗ്യമാണ്. സ്റ്റേജും ടിവിയും സിനിമയും ഒരുപോലെ ഇപ്പോഴും കൊണ്ടുപോകുന്നതുകൊണ്ട് നന്നായി ജീവിക്കാന്‍ പറ്റുന്നുണ്ട്. അത് ദൈവാനുഗ്രഹമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ മനുഷ്യത്വം കണ്ടിട്ടുള്ളത് സുരേഷ് ഗോപിയിലാണ്. പലരും തന്നെ ബിജെപിക്കാരനാക്കാറുണ്ട്‌. അദ്ദേഹം ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമെന്നും ടിനി പറഞ്ഞു.