5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tini Tom: അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിന് ശേഷമാണ് അപ്പന് എന്നോട് ഒരു താത്പര്യമൊക്കെ തോന്നിയത്: ടിനി ടോം

Tini Tom About Thilakan: പിന്നീട് മമ്മൂട്ടിയുടെ തന്നെ ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്റ് ടി സെയ്ന്റ് എന്ന ചിത്രത്തിലും ടിനി മികച്ച വേഷം ചെയ്തിരുന്നു. പൃഥ്വിരാജിനോടൊപ്പം ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ ടിനി അവതരിപ്പിച്ച വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ സിനിമയെ കുറിച്ചും തിലകനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ടിനി ടോം.

Tini Tom: അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിന് ശേഷമാണ് അപ്പന് എന്നോട് ഒരു താത്പര്യമൊക്കെ തോന്നിയത്: ടിനി ടോം
ടിനി ടോംImage Credit source: Social Media
shiji-mk
Shiji M K | Published: 28 Mar 2025 17:34 PM

മിമിക്രിയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ നടനാണ് ടിനി ടോം. 1998ല്‍ പുറത്തിറങ്ങിയ പഞ്ചപാണ്ഡവര്‍ എന്ന ചിത്രത്തിലാണ് ടിനി ടോം ആദ്യമായി അഭിനയിച്ചത്. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പിന്നീട് അവസരം ലഭിച്ചെങ്കിലും ടിനിക്ക് പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത് മമ്മൂട്ടി നായകനായ പട്ടാളം എന്ന ചിത്രത്തിലെ വേഷമാണ്.

പിന്നീട് മമ്മൂട്ടിയുടെ തന്നെ ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്റ് ടി സെയ്ന്റ് എന്ന ചിത്രത്തിലും ടിനി മികച്ച വേഷം ചെയ്തിരുന്നു. പൃഥ്വിരാജിനോടൊപ്പം ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ ടിനി അവതരിപ്പിച്ച വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ സിനിമയെ കുറിച്ചും തിലകനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ടിനി ടോം. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

“എന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് തിലകന്‍. അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചപ്പോഴാണ് അപ്പന് എന്നോട് ഒരു താത്പര്യമൊക്കെ തോന്നിയത്. ഇവന്‍ ഇവിടെ വരെ ഒക്കെ എത്തിയോ എന്നായിരിക്കും അദ്ദേഹം അന്ന് ചിന്തിച്ചത്. അപ്പന് അത്രയേറെ ഇഷ്ടമാണ് തിലകന്‍ ചേട്ടനെ.

അപ്പന് തിലകന്‍ ചേട്ടന്റെ ഏകദേശ സ്വഭാവമായിരുന്നു. കുട്ടികളുടെ ദുര്‍വാശിയായിരുന്നു അദ്ദേഹത്തിന്. തോന്നിയതെല്ലാം ഇങ്ങനെ വിളിച്ച് പറയല്ലേ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പറയണ്ടല്ലേ, എന്നാല്‍ വേണ്ടെന്ന് അദ്ദേഹം മറുപടി പറയും.

Also Read: Tini Tom: ‘ഇവരൊക്കെ എന്ത് വിചാരിച്ചാലും ഒരു സെക്കന്റിൽ നടക്കും; ലാലേട്ടനെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കൽ മാത്രം’; ടിനി ടോം

നമ്മൡപ്പോള്‍ ചോറ് കഴിക്കുമ്പോള്‍ അധികം കഴിക്കാന്‍ പാടില്ല ഷുഗര്‍ വരുമെന്നെല്ലാം അദ്ദേഹം പറയും, പക്ഷെ ആ സമയത്ത് അദ്ദേഹം ഹലുവയായിരിക്കും കഴിക്കുന്നത്. അത് ചോദിച്ച് കഴിഞ്ഞാല്‍ ഞാന്‍ തോന്നിവാസിയല്ലേ എനിക്ക് എന്തുമാകാം, നീ അങ്ങനെയല്ലല്ലോ എന്നാണ് തിലകന്‍ ചേട്ടന്‍ പറയുക,” ടിനി ടോം പറയുന്നു.