5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tini Tom: ‘ഇവരൊക്കെ എന്ത് വിചാരിച്ചാലും ഒരു സെക്കന്റിൽ നടക്കും; ലാലേട്ടനെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കൽ മാത്രം’; ടിനി ടോം

Tini Tom Opens up About Mohanlal: ഒരു ചായ കുടിക്കുമ്പോൾ പോലും അദ്ദേഹം അത് ആസ്വാദിച്ചാണ് കുടിക്കുന്നത്. വേണ്ടാത്ത സാധനം വേണ്ടെന്ന് പറയും. പക്ഷെ വേണമെന്ന് പറയുന്നത് ദുരുപയോ​ഗം ചെയ്യില്ലെന്നും നടൻ പറയുന്നു.

Tini Tom: ‘ഇവരൊക്കെ എന്ത് വിചാരിച്ചാലും ഒരു സെക്കന്റിൽ നടക്കും; ലാലേട്ടനെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കൽ മാത്രം’; ടിനി ടോം
Mohanlal. Tini TomImage Credit source: facebook
sarika-kp
Sarika KP | Published: 27 Mar 2025 17:03 PM

മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ടിനി ടോം. വൻ താരനിരയ്ക്കൊപ്പം അണിനിരന്ന താരത്തിന് മികച്ച പ്രേക്ഷ പിന്തുണയാണ് ലഭിക്കുന്നത്. മോഹൻലാലിനൊപ്പവും, മമ്മൂട്ടിക്കൊപ്പവും അഭിനയിച്ച് കൈയടി നേടാൻ ടിനി ടോമിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ദേഷ്യപ്പെടാത്ത നടനാണ് മോഹൻലാലെന്നാണ് ടിനി ടോം പറയുന്നത്. കുറച്ച് മാസങ്ങൾ താൻ മോഹൻലാലിനൊപ്പമുണ്ടായിരുന്നുവെന്നും എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെടുന്നത് താൻ കണ്ടിട്ടില്ലെന്നുമാണ് ടിനി ടോം പറയുന്നത്. താൻ കാത്തിരുന്നതും അതിനു വേണ്ടിയാണ്. എന്നാൽ എവിടെയും ദേഷ്യപ്പെട്ടില്ല. ഒരു ദിവസം എന്തോ കാരണത്താൽ അദ്ദേഹം ഭക്ഷണം കഴിച്ചില്ല അതാണ് അദ്ദേഹത്തിന്റെ ദേഷ്യം എന്നാണ് നടൻ പറയുന്നത്. സ്വയം ശിക്ഷിക്കുക എന്നതാണ്. ഒരു ചായ കുടിക്കുമ്പോൾ പോലും അദ്ദേഹം അത് ആസ്വാദിച്ചാണ് കുടിക്കുന്നത്. വേണ്ടാത്ത സാധനം വേണ്ടെന്ന് പറയും. പക്ഷെ വേണമെന്ന് പറയുന്നത് ദുരുപയോ​ഗം ചെയ്യില്ലെന്നും നടൻ പറയുന്നു.

Also Read:നടൻ പ്രഭാസ് വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്; വധു പ്രമുഖ ബിസിനസുകാരന്റെ മകള്‍?

ബാം​ഗ്ലൂരിൽ ഒരു ഷൂട്ടിന് അദ്ദേഹം ഡിസെെറിലാണ് വന്നത്. ഫിലിമൊക്കെ പാെളിഞ്ഞ ഡിസെെർ. ചേ‌ട്ടന് വണ്ടിയോട് താൽപര്യമില്ലെയെന്ന് താൻ ചോദിച്ചു. ഇതിന് മോഹൻലാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു ആദ്യം താൻ ഇൻഡികയാണ് മേടിച്ചത്. ഞാൻ കയറിയിരുന്ന് ഇന്ന സ്ഥലത്ത് പോകണമെന്ന് പറഞ്ഞാൽ കൃത്യം കൊണ്ട് ചെന്നാക്കും. തനിക്കിത് മതിയെന്ന് ലാലേട്ടൻ പറഞ്ഞു. പിന്നാലെ തനിക്കങ്ങനെ വല്ല ഭ്രാന്തുമുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചുവെന്നാണ് ടിനി പറയുന്നത്. വണ്ടിയൊക്കെ ഇഷ്ടമാണെന്ന് താൻ ഇതിന് മറുപടി നൽകി. ഏത് വണ്ടിയാണ് ഇഷ്ടമെന്ന് മോഹൻലാൽ ചോദിച്ചു. ലംബോർ​ഗിനിയുടെ ഉറുസ് എന്ന വണ്ടിയെന്ന് താൻ പറഞ്ഞുവെന്നും കാണണോ എന്ന് അദ്ദേഹം ചോദിച്ചുവെന്നും ടിനി പറയുന്നു.

ഇത് കേട്ട ഉടനെ അദ്ദേഹം സന്തോഷ് ടി കുരുവിളയെ വിളിച്ച് കാർ കൊണ്ടുവന്ന് ഒരു ഡ്രെെവ് എടുത്തിട്ട് വാ എന്ന് തന്നോട് പറഞ്ഞുവെന്നാണ് ടിനി പറയുന്നത്. പിന്നാലെ ഞങ്ങൾ ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തുവെന്നും അപ്പോൾ തന്നെ ലാലേട്ടൻ പുതിയ വണ്ടിയെടുത്തു എന്ന് പറഞ്ഞുവെന്നും ടിനി പറയുന്നു. ഇവരൊക്കെ എന്ത് വിചാരിച്ചാലും ഒരു സെക്കന്റിൽ നടക്കുമെന്നും ടിനി ടോം പറയുന്നു. കാൻ ചാനൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു നടൻ.