5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thudarum Release Date: തുടരും റിലീസ് തീയതി തീരുമാനമായെന്ന് അഭ്യൂഹം; ‘പഴയ ലാലേട്ടനെ’ കാണാൻ കാത്തിരിക്കണം

Thudarum Movie Release Date Speculations: തുടരും സിനിമയുടെ റിലീസ് തീയതിയെപ്പറ്റി അഭ്യൂഹങ്ങളുയരുന്നു. സോഷ്യൽ മീഡിയയിലാണ് റിലീസ് തീയതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Thudarum Release Date: തുടരും റിലീസ് തീയതി തീരുമാനമായെന്ന് അഭ്യൂഹം; ‘പഴയ ലാലേട്ടനെ’ കാണാൻ കാത്തിരിക്കണം
തുടരും സിനിമാ പോസ്റ്റർImage Credit source: Social Media
abdul-basith
Abdul Basith | Updated On: 27 Jan 2025 12:26 PM

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായ തുടരും എന്ന സിനിമയുടെ റിലീസ് തീയതി തീരുമാനമായെന്ന് അഭ്യൂഹം. ജനുവരി 30ന് പുറത്തിറങ്ങുമെന്നറിയിച്ച സിനിമയുടെ റിലീസ് മാറ്റിവെക്കുന്നതായി നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. റിലീസ് തീയതി മാറ്റിവച്ചതിൽ ആരാധകപ്രതിഷേധം ശക്തമായതിന് പിന്നാലെ ഒടിടി ഡീൽ ആവാത്തതാണ് കാരണമെന്ന് സംവിധായകൻ തരുൺ മൂർത്തി അറിയിച്ചു. ഇതിന് പിന്നാലെയാണ് സിനിമയുടെ റിലീസ് തീയതിയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങളുയരുന്നത്.

ഏപ്രിൽ അവസാനമോ മെയ് മാസത്തിലോ ആവും തുടരും സിനിമയുടെ റിലീസ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജനുവരി 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ മൂന്ന് മാസം വൈകി റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളിലും ആരാധകർ അമർഷത്തിലാണ്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രതികരണം വന്നിട്ടില്ല.

കെആർ സുനിലും സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. കെആർ സുനിലിൻ്റേതാണ് തിരക്കഥ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് സിനിമ നിർമ്മിക്കുന്നത്. ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്ന് എഡിറ്റ് ചെയ്യുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് ജേക്സ് ബിജോയ് ആണ്. മോഹൻലാലും ശോഭനയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ ഫർഹാൻ ഫാസിൽ, ആർഷ ബൈജു, മണിയൻപിള്ള രാജു തുടങ്ങിയവരും അഭിനയിക്കും.

സിനിമ 30ആം തീയതി റിലീസാവാത്തതിന് പിന്നിൽ ഒടിടി ഡീലാണെന്ന് സംവിധായകൻ തരുൺ മൂർത്തി തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൻ്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണിതെന്നും സിനിമയിറങ്ങി ശ്രദ്ധിക്കപ്പെടണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തരുൺ മൂർത്തിയുടേതെന്ന പേരിൽ പ്രചരിച്ച കോൾ റെക്കോർഡിലാണ് ഈ വിവരങ്ങൾ ഉള്ളത്.

Also Read: Thudarum Movie: ‘തുടരും’ റിലീസ് നീളുന്നതിന് പിന്നിൽ ഒടിടി ഡീൽ; വിവാദങ്ങൾക്ക് പിന്നിൽ ഫാൻ ഫൈറ്റ് വെകിളിക്കൂട്ടങ്ങളെന്ന് സംശയം: തരുൺ മൂർത്തി

ജനുവരി 30ന് റിലീസാവാത്തതിൽ ഏറ്റവും നിരാശയുള്ളവരിലൊരാളാണ് താൻ എന്ന് തരുൺ മൂർത്തി പറയുന്നു. എല്ലാ സിനിമളുമായി ബന്ധപ്പെട്ടുമുണ്ടാവുന്നത് എന്നതുപോലെ ഈ സിനിമയുമായി ബന്ധപ്പെട്ടും ഒടിടി സംബന്ധമായ കാര്യങ്ങളിൽ ചർച്ചകളും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നുണ്ട്. നിർമ്മാതാവ് ഇങ്ങനെ ഒരു ആശങ്ക അറിയിച്ചു. അത് കേട്ടപ്പോൾ മോഹൻലാലും മറ്റ് പ്രവർത്തകരുമൊക്കെ അദ്ദേഹത്തിനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. അതുകൊണ്ടാണ് റിലീസ് തീയതി മാറ്റിവെക്കാൻ തീരുമാനിച്ചത്.

റിലീസ് തീയതി മാറ്റിവച്ചതുമായി ബന്ധപ്പെട്ട് കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പേജിൽ കമൻ്റുകൾ വന്നിരുന്നു. ഈ കമൻ്റുകളൊക്കെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇത്തരം ടോക്സിക് കമൻ്റുകളിടുന്നവർ ശരിയായ ലാലേട്ടൻ ആരാധകരാണെന്ന് തോന്നുന്നില്ല. ശരിയായ ആരാധകരോട് മാന്യമായിത്തന്നെ സംസാരിക്കാറുണ്ട്. ഇപ്പോൾ നടക്കുന്നത് കൂട്ടയാക്രമണമാണ്. ഫാൻ ഫൈറ്റുമായി ബന്ധപ്പെട്ട് ഫേക്ക് ഐഡികളിൽ നിന്നായിരിക്കും ഇത്തരം കമൻ്റുകളുണ്ടാവുന്നത്. ചില വെകിളിക്കൂട്ടങ്ങളാണ് ഇതിനൊക്കെ പിന്നിൽ. ഇവരൊക്കെ ലാലേട്ടൻ്റെ ആരാധകരാണോ എന്ന് സംശയമുണ്ട്. മോശം സിനിമ ചെയ്താൽ ആക്രമണമുണ്ടാവുന്നത് മനസിലാക്കാം. ഇത് അങ്ങനെയല്ലല്ലോ. ആരുടെയും പിന്തുണയോടെയല്ല താൻ സിനിമയിൽ വന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.