Thudarum Release Date : ഇനി പ്രൊമോഷന് ഒന്നും സമയമില്ല; തുടരും എമ്പുരാന് ശേഷമേ തിയറ്ററുകളിൽ എത്തൂ
Mohanlal Thudarum Movie Release Date : തുടരും ജനുവരി 30ന് തിയറ്ററുകളിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ മറ്റ് സാങ്കേതിക കാരണങ്ങൾ കൊണ്ട് റിലീസ് നീണ്ട് പോകുകയായിരുന്നുയെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

നാളെ ജനുവരി 30-ാം തീയതി തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു മോഹൻലാലിൻ്റെ തുടരും (Thudarum Movie). രജപുത്ര വിശ്വൽ മീഡിയയുടെ ബാനറിൽ തരുൺ മൂർത്തി ഒരുക്കിയ മോഹൻലാൽ ചിത്രത്തിൻ്റെ റിലീസ് ചില കാരണങ്ങൾ കൊണ്ട് നീട്ടിവെച്ചിരിക്കുകയാണ്. ഒടിടി തുടങ്ങിയ സിനിമയുടെ ബിസിനസ് സംബന്ധമായ കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ വന്നതോടെയാണ് തുടരും സിനിമയുടെ റിലീസ് വൈകിയത് എന്നാണ് അണിയറപ്രവർത്തക പറയുന്നത്. അതേസമയം പഴയ മോഹൻലാലിനെ കാണാൻ ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന് ആരാധകർ ചോദിക്കുന്നത്.
തുടരും സിനിമയുടെ റിലീസ് ഇനി ഏപ്രിൽ കഴിഞ്ഞെ ഉണ്ടാകൂ എന്നാണ് ദക്ഷിണേന്ത്യൻ സിനിമ ഇൻഡസ്ട്രി അനലിസ്റ്റായ ശ്രീധർ പിള്ള അറിയിക്കുന്നത്. കാരണം ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തിയ മാർച്ചിൽ റിലീസിന് കാത്തിരിക്കുന്ന മോഹൻലാലിൻ്റെ ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്. മോഹൻലാലിൻ്റെ തന്നെ ആശീർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടികൾ ഈ ജനുവരി 26 ഓടെ ആരംഭിച്ചിരുന്നു. ഇനി മോഹൻലാൽ മഹീഷ് നാരായണൻ്റെ മമ്മൂട്ടി ഉൾപ്പെടെയുള്ള മൾട്ടി സ്റ്റാർ ചിത്രത്തിൻ്റെ തിരക്കിലാണ്. അതോടൊപ്പം എമ്പുരാൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രൊമോഷൻ പരിപാടികളും പൂർത്തിയാക്കേണ്ടിരിക്കുന്നു. വമ്പൻ ബജറ്റിൽ ഒരുക്കിയ ചിത്രമായതിനാൽ പാൻ ഇന്ത്യ തലത്തിൽ എമ്പുരാൻ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ.
ALSO READ : Tejali Ghanekar : ആരും മറക്കാത്ത മൂത്താപ്പയുടെ മാലു; രണ്ടേ രണ്ട് ചിത്രങ്ങളെ ചെയ്തുള്ളൂ, ഇപ്പോൾ എവിടെ?




ഈ കാരണങ്ങൾ കൊണ്ടാണ് തരുൺ മൂർത്തി ചിത്രത്തിൻ്റെ റിലീസ് എമ്പുരാന് ശേഷമെത്തിക്കാൻ അണിയറപ്രവർത്തകർ ഇപ്പോൾ പദ്ധതിയിടുന്നത്. എന്നാൽ ഇകാര്യത്തിൽ സിനിമയുടെ അണിയറപ്രവർത്തകരോ നിർമാണ കമ്പനിയോ ഔദ്യോഗികമായി സ്ഥിരീകരണം നൽകിട്ടില്ല. ആകെ ചിത്രത്തിൻ്റെ റിലീസ് നീട്ടിവെച്ചതായി അറിയിക്കുന്ന സംവിധായകൻ തരുൺ മൂർത്തിയുടെ പേരിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശം മാത്രമാണുള്ളത്. അതിനാലാണ് നിരവധി പേർ തുടരും എന്ന് തിയറ്ററുകളിൽ എത്തുമെന്ന് തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പേജിൽ ചോദിക്കുന്നത്. കൂടാതെ നിരവധി ആരാധകർ സംവിധായകനെ രൂക്ഷമായി വിമർശിക്കുന്ന കമൻ്റ് ബോക്സിൽ കാണാൻ സാധിക്കും.
മോഹൻലാൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് തുടരും സിനിമയിൽ എത്തുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. കെ. ആർ സുനിലിൻ്റെ കഥയ്ക്ക് സംവിധായകൻ തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരുകൻ തുടങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ഷാജികുമാറാണ് തുടരും സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അന്തരിച്ച എഡിറ്റർ നിഷാദ് യൂസഫും ഷെഫീഖ് വിബിയുടെ ചേർന്ന് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.