Thudarum Release Date: തുടരും സിനിമ റിലീസ് തീയതി തീരുമാനമായി; ജി സുരേഷ് കുമാറിൻ്റെ വെളിപ്പെടുത്തൽ ഇങ്ങനെ
Thudarum Release Date Decided; മോഹൻലാൽ നായകനായെത്തുന്ന തരുൺ മൂർത്തി ചിത്രം തുടരും റിലീസ് തീരുമാനമായെന്ന് സൂചന. നിർമ്മാതാവ് ജി സുരേഷ് കുമാറാണ് തുടരും സിനിമ എന്ന് റിലീസാവുമെന്നതിനെപ്പറ്റി സൂചന നൽകിയത്. സിനിമയുടെ ഒടിടി അവകാശം നേടിയത് ആരാണെന്നും അദ്ദേഹം സൂചന നൽകി.

മോഹൻലാൽ നായകനായെത്തുന്ന തുടരും സിനിമയുടെ റിലീസ് തീയതിയെപ്പറ്റി ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല. 2025 ജനുവരി 30ന് ആദ്യം റിലീസ് തീരുമാനിച്ചിരുന്ന സിനിമം പിന്നീട് മാറ്റിവച്ചിരുന്നു. ഒടിടി ഡീൽ ശരിയാവാത്തതിനാലാണ് സിനിമയുടെ തീയറ്റർ റിലീസ് മാറ്റിവച്ചതെന്ന് പിന്നീട് സംവിധായകൻ തരുൺ മൂർത്തി അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതിയെപ്പറ്റി നിർമ്മാതാവ് സുരേഷ് സൂചിപ്പിച്ചിരിക്കുന്നു. മനോരമഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ജി സുരേഷ് കുമാറിൻ്റെ സൂചന.
തുടരും സിനിമ റിലീസ് മെയ് മാസത്തിലാവുമെന്നാണ് ജി സുരേഷ് കുമാർ പറയുന്നത്. ഒടിടി പ്ലാറ്റ്ഫോമിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. നിലവിൽ മെയ് മാസം വരെയുള്ള സിനിമകൾ ഈ ഒടിടി പ്ലാറ്റ്ഫോം ചാർച്ച് ചെയ്തുകഴിഞ്ഞു. ഇപ്പോൾ സിനിമ തീയറ്ററിൽ റിലീസ് ചെയ്താൽ അത്ര നാൾ കഴിഞ്ഞേ ഒടിടിയിൽ റിലീസ് ചെയ്യാൻ കഴിയൂ. അപ്പോൾ സിനിമയുടെ പുതുമ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ മെയ് മാസത്തിൽ തീയറ്റർ റിലീസ് നടത്തി ഏറെ വൈകാതെ ഒടിടിയിൽ റിലീസ് ചെയ്യാനാണ് തീരുമാനം എന്നും ജി സുരേഷ് സൂചന നൽകി. ഹോട്ട്സ്റ്റാർ ആണ് സിനിമ ഒടിടി എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടരും സിനിമയുടെ നിർമ്മാതാവ് രഞ്ജിത്താണ്. രഞ്ജിത്ത് ഹോട്ട്സ്റ്റാറിൽ വെബ് സീരീസൊക്കെ ചെയ്യുന്ന ആളാണ്. അതുകൊണ്ടാണ് അവർ സിനിമ എടുത്തത്. എന്നാൽ, മൂന്ന് മാസം കഴിഞ്ഞ് സിനിമ റിലീസ് ചെയ്യുമ്പോൾ പലിശയിനത്തിൽ നിർമ്മാതാവിന് കുറേ പണം നഷ്ടമാവുമെന്നും ജി സുരേഷ് കുമാർ മനോരമ ഓൺലൈനോട് പ്രതികരിച്ചു.




ഏപ്രിൽ അവസാനമോ മെയ് മാസത്തിലോ ആവും തുടരും സിനിമയുടെ റിലീസ് എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. എന്നാൽ, ജി സുരേഷ് കുമാർ പറയുന്നത് പ്രകാരം നേരത്തെ പുറത്തുവന്ന അഭ്യൂഹങ്ങൾ ശരിയെന്ന് തെളിയുകയാണ്.
കെആർ സുനിലും സംവിധായകൻ തരുൺ മൂർത്തിയും ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമ്മിക്കുന്നത്. ഷാജി കുമാറാണ് ക്യാമ. നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്ന് സിജിമയുടെ എഡിറ്റിങ് നിർവഹിക്കും. സംഗീതം കൈകാര്യം ചെയ്യുന്നത് ജേക്സ് ബിജോയ്. മോഹൻലാലും ശോഭനയുമാണ് പ്രധാനകഥാപാത്രങ്ങൾ. ഫർഹാൻ ഫാസിൽ, ആർഷ ബൈജു, മണിയൻപിള്ള രാജു തുടങ്ങിയവരും സിനിമയിൽ അഭിനയിക്കും. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് തുടരും. റിലീസ് വൈകുന്നതിൽ ആരാധകരോഷം ശക്തമായിരുന്നു.