AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thudarum Release: ഹിറ്റടിക്കാൻ ‘തുടരും’; ക്ലാഷുമായി രണ്ട് സൂപ്പർ സ്റ്റാർ സിനിമകളും!

Clash Release with Thudarum: തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ലാലേട്ടൻ - ശോഭന സൂപ്പർഹിറ്റ് കോംബോ ഒന്നിക്കുന്ന തുടരും ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഏപ്രിൽ 25 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Thudarum Release: ഹിറ്റടിക്കാൻ ‘തുടരും’; ക്ലാഷുമായി രണ്ട് സൂപ്പർ സ്റ്റാർ സിനിമകളും!
തുടരുംImage Credit source: social media
nithya
Nithya Vinu | Published: 22 Apr 2025 20:07 PM

എമ്പുരാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും തിയറ്ററുകൾ കീഴടക്കാൻ മോഹൻലാൽ എത്തുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ലാലേട്ടൻ – ശോഭന സൂപ്പർഹിറ്റ് കോംബോ ഒന്നിക്കുന്ന തുടരും ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഏപ്രിൽ 25 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

മോഹൻലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയോടെയാണ് തുടരും തിയറ്റുകളിൽ എത്തുന്നത്. കൂടാതെ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രത്തിൽ ഒന്നിച്ചെത്തുന്നത്. ഡ്രൈവർ ഷണ്മുഖൻ എന്ന കഥാപാത്രമായി മോഹൻലാലും ലളിത ഷണ്മുഖൻ എന്ന കഥാപാത്രമായി ശോഭനയും എത്തുന്നു. 2009ൽ പുറത്തിറങ്ങിയ ‘സാഗർ ഏലിയാസ് ജാക്കി’യിലാണ്  ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. 2004ൽ ജോഷിയുടെ സംവിധാനത്തിലെത്തിയ ‘മാമ്പഴക്കാല’ത്തിലായിരുന്നു അവസാനമായി ജോഡികളായി വേഷമിട്ടത്.

ALSO READ: ‘ജാതി ആളുകളുടെ ഇടയില്‍ വീണ്ടും തല പൊക്കുന്ന കാലത്താണ് ഇന്നത്തെ ജനറേഷന്‍ ജീവിക്കുന്നത്, അത് പേടിപ്പെടുത്തുന്നതാണ്’

എന്നാൽ മോഹൻലാൽ ചിത്രത്തിന് ക്ലാഷുമായി മറ്റ് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ കൂടി വരുന്നുണ്ട്. അതും, റീറിലീസിന്. രജനികാന്തിന്റെ ബാഷയും മലയാളത്തിന്റെ ആക്ഷൻ ഹീറോയായ ജയന്റെ ശരപഞ്ജരവുമാണ് റീറിലീസിന് ഒരുങ്ങുന്നത്.

30 വർഷത്തിന് ശേഷം 4K ഡോൾബി അറ്റ്മോസിന്റെ സഹായത്തോടെയാണ് ‘ബാഷ’ റീ റിലീസ് ചെയ്യുന്നത്. 1995 ജനുവരി 12 നാണ് ചിത്രം റിലീസ് ചെയ്തത്. നഗ്മ, രഘുവരൻ, ജനഗരാജു, ദേവൻ, ശശികുമാർ, വിജയകുമാർ, ആനന്ദ്‍രാജ്, ചരൺ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അൽഫോൺസ, ഹേമലത, ദളപതി ദിനേശ് തുടങ്ങി വൻ താരനിരയാണ് ബാഷയിൽ ഉണ്ടായിരുന്നത്.

1979-ൽ ഹരിഹരന്റെ സംവിധാനത്തിൽ ജയൻ പ്രധാന വേഷത്തിൽ എത്തിയ സിനിമയാണ് ‘ശരപഞ്ജരം’. 46 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്.  ജയന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവുണ്ടാക്കുകയും ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം കൂടിയായിരുന്നു ശരപഞ്ജരം. മലയാറ്റൂർ രാമകൃഷ്ണൻറെ കഥയെ ആസ്പദമാക്കി ഹരിഹരനാണ് സിനിമയുടെ രചന നിർവഹിച്ചത്.