5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thudarum Movie: ‘ജെൻ-സി’ വൈബിൽ മോഹൻലാലും ശോഭനയും; ‘തുടരും’ സിനിമയിലെ ഷണ്മുഖനും ലളിതയ്ക്കും ഇൻസ്റ്റാഗ്രാം അക്കൗണ്ട്

Thudarum Team Instagram Account for Mohanlal and Shobana Characters: 'തുടരും' എന്ന സിനിമയിൽ മോഹൻലാലും ശോഭനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളായ ഷണ്മുഖത്തിനും ലളിതയ്ക്കും ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് ഇവരെ ഫോളോ ചെയ്തത്.

Thudarum Movie: ‘ജെൻ-സി’ വൈബിൽ മോഹൻലാലും ശോഭനയും; ‘തുടരും’ സിനിമയിലെ ഷണ്മുഖനും ലളിതയ്ക്കും ഇൻസ്റ്റാഗ്രാം അക്കൗണ്ട്
'തുടരും' ടീമിന്റെ പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് Image Credit source: Instagram
nandha-das
Nandha Das | Updated On: 22 Feb 2025 19:31 PM

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയുടെ പ്രമോഷന് പുത്തൻ വഴിയുമായി അണിയറപ്രവർത്തകർ. ചിത്രത്തിൽ മോഹൻലാലും ശോഭനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളായ ഷണ്മുഖത്തിനും ലളിതയ്ക്കും ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് ഷണ്‍മുഖനെയും ലളിതയെയും ഫോളോ ചെയ്തിരിക്കുന്നത്.

വിവിധ ഇൻസ്റ്റാഗ്രാം പേജുകളിലൂടെ ഇതുവരെ ഷെയർ ചെയ്തിട്ടുള്ള ‘തുടരും’ സിനിമയെ സംബന്ധിച്ച ചിത്രങ്ങളെല്ലാം ഈ അക്കൗണ്ടുമായി കൊളാബ് ചെയ്തിട്ടുണ്ട്. നിലവിൽ ഈ അക്കൗണ്ടിൽ അഞ്ചോളം പോസ്റ്റുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിലെ ആദ്യ ഗാനമായ ‘കണ്‍മണിപൂവേ’യിലെ രംഗങ്ങളാണ് ഇതിൽ കൂടുതലും. ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളും ഇരുവരുടെയും അക്കൗണ്ടുകളില്‍ കാണാം. വളരെ ആക്ടീവായി സ്റ്റോറികളും ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്.

ALSO READ: ‘കുടുംബം കലക്കികൾക്ക് നശിപ്പിക്കാൻ പറ്റുന്ന അടുപ്പമല്ലിത്’; ശിവാനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്നേഹ ശ്രീകുമാർ, പോസ്റ്റ് ചർച്ചയാകുന്നു

‘ചേട്ടന്‍ and ചേച്ചി Trending in instagram, ഷണ്മുഖനും ലളിതയും ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ടേ’ എന്ന കുറിപ്പോട് കൂടിയാണ് ചിത്രത്തിന്റെ സംവിധായകനായ തരുൺ മൂർത്തി പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ വിവരങ്ങൾ പങ്കുവെച്ചത്. അതേസമയം, കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനമായ ‘കണ്മണി പൂവേ’ പുറത്തുവന്നത്. എം ജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരുപാട് വർഷങ്ങൾക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഫർഹാൻ ഫാസിൽ, ആർഷ ബൈജു, മണിയൻപിള്ള രാജു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം. തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ഛായാഗ്രാഹണം ഷാജികുമാറും, എഡിറ്റിംഗ് നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്ന് നിർവഹിക്കുന്നു.