Thudarum Movie: തുടരും മെയിൽ റിലീസാകും? നിർമ്മാതാവ് തന്നെ വ്യക്തമാക്കുന്നു
Thudarum Movie Release Date: പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാക്കി കൊണ്ടുവരുമ്പോൾ ഉത്തരവാദിത്തങ്ങൾ ഉണ്ട്. നമ്മൾ അതിന്റെ വേണ്ടുന്ന എല്ലാ സാങ്കേതിക കാര്യങ്ങളും ഗംഭീരമായി ചെയ്തുകൊണ്ടിരിക്കുകയാണെന്നും രഞ്ജിത്ത്

പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. മോഹൻലാലും ശോഭനയും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിൻ്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. പല വ്യത്യസ്ത കാരണം കൊണ്ട് ചിത്രത്തിൻ്റെ റിലീസ് മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് പങ്ക് വെച്ചിരിക്കുകയാണ് തുടരും നിർമ്മാതാവ് രഞ്ജിത്ത്. ചിത്രം റിലീസ് ചെയ്യുന്നത് എമ്പുരാന് ശേഷമായിരിക്കുമെന്നും അങ്ങനെയാണ് പ്ലാനെന്നും രഞ്ജിത്ത് പറയുന്നു. എമ്പുരാൻ എന്നൊരു സിനിമ അതിൻ്റെ പീക്കിൽ പോകുന്നതുകൊണ്ട് അത് കഴിഞ്ഞാണ് നമ്മുടെ റിലീസ്. അതിൻ്റെ കണ്ടിന്യൂഷനായാവും റിലീസ് ഇപ്പോ നമ്മൾ പാട്ടുകളും കാര്യങ്ങളുമായിട്ട് മുമ്പോട്ടു പോകുന്നുണ്ട്. കൃത്യമായ ഒരു ഗ്യാപ്പ് അനുസരിച്ച് അതിന്റെ പ്രൊമോഷൻ പതുക്കെ പതുക്കെ കൊണ്ടുവരുന്നതായിരിക്കുമെന്നും രഞ്ജിത്ത് പറയുന്നു.
ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാക്കി കൊണ്ടുവരുമ്പോൾ നമുക്കും ഉത്തരവാദിത്തങ്ങൾ ഉണ്ട്. അതുകൊണ്ട് നമ്മൾ അതിന്റെ വേണ്ടുന്ന എല്ലാ സാങ്കേതിക കാര്യങ്ങളും ഗംഭീരമായി ചെയ്തുകൊണ്ടിരിക്കുകയാണ്. തുടരും നിങ്ങളൊക്കെ ഇഷ്ടപ്പെട്ടു എന്നു പറയുമ്പോഴാണ് നമുക്കതിൽ സന്തോഷം. എല്ലാവരെയും എല്ലാവരെയും കൊണ്ട് ആ ടൈപ്പിൽ കാരക്ടർ കുറേക്കാലമായി കണ്ടിട്ടില്ല.
സിനിമാ ലോകത്ത് 47 വർഷമായി. നമ്മളെ എത്രയോ വിസ്മയിപ്പിച്ച ഒരു നടനാണ് മോഹൻലാൽ. അപ്പൊ അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് ഞാൻ ഒന്നും പറയേണ്ട ആളല്ല. കാരണം നമ്മളെല്ലാവരെയും മലയാളത്തിൽ എത്ര കാലം കഴിഞ്ഞാലും ഓർമ്മിക്കപ്പെടുന്ന ഒരു നടനാണ് മോഹൻലാൽ. അദ്ദേഹത്തിൻ്റെ പെർഫോമൻസ് മാക്സിമം എടുക്കുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. അത് തരുൺ മൂർത്തി അത് ഗംഭീരമയി ഷൂട്ട് ചെയ്തിട്ടുണ്ട്.
റിലീസ് മെയിലോ
റിലീസ് എന്നത് എമ്പുരാന് ശേഷമാണെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് എല്ലാം നഒരു പബ്ലിക് മാധ്യമത്തിൽ പറയുന്നതിനേക്കാളും നമ്മൾ അത് കൃത്യമായി ഒരു പോസ്റ്റ് ഇട്ട് കാര്യങ്ങൾ വന്ന് എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ വരും എന്നും അറിയിക്കുമെന്നും വ്യക്തമാക്കി. ചിത്രത്തിലുള്ള വേൾഡ് ക്ലാസിക് സോംഗ് ഒരു പ്രൊമോഷണൽ സോങ് ആണെന്നും സിനിമക്കുള്ളിലുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ റിലീസായ ശേഷമായിരിക്കും അത് വരിക. രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് തുടരും. കെആർ സുനിൽ തരുൺ മൂർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്യ ഷാജി കുമാറാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.