Thudarum Release Date: ഒടുവിൽ തീയ്യതി, തുടരും റിലീസ് പുറത്ത്

Thudarum Release Update: ചിത്രത്തിൻ്റെ റിലീസ് തീയ്യതി സംബന്ധിച്ച് സർപ്രൈസ് ആയി തന്നെ തുടരുകയായിരുന്നു, എമ്പുരാന് ശേഷമായിരിക്കും ചിത്രം എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു

Thudarum Release Date: ഒടുവിൽ തീയ്യതി, തുടരും റിലീസ് പുറത്ത്

Thudarum Movie Release Date

arun-nair
Updated On: 

07 Apr 2025 11:15 AM

കൊച്ചി: അങ്ങനെ പ്രേക്ഷകർ കാത്തിരുന്ന മോഹൻലാൽ ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത്. മോഹൻലാൽ തന്നെയണ് തൻ്റെ സോഷ്യൽ മീഡിയ ഹാൻ്റിലുകൾ വഴി റിലീസ് തീയ്യതി പുറത്ത് വിട്ടത്. ചിത്രം ഏപ്രിൽ 25-നാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയ്യതി എമ്പുരാന് ശേഷമാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും എന്നാൽ ഡേറ്റ് കൃത്യമായി പുറത്തു വിട്ടിരുന്നില്ല. ഇതോടെയാണ് മോഹൻലാൽ തന്നെ ചിത്രത്തിൻ്റെ റിലീസ് തീയ്യതി അറിയിച്ചത്. നേരത്തെ ചിത്രത്തിൻ്റെ ഒടിടി ഡീൽ സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന. ഇത് റിലീസ് ഡേറ്റിനെയും ബാധിച്ചിരുന്നു. ആദ്യം ചിത്രം മെയിൽ എത്തുമെന്ന് ചില സൂചനകളുണ്ടായിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റിൽ ഇതൊക്കെ നിരാകരിച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും ശോഭനയുമാണ് ഏറെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്നത്. തരുൺ മൂർത്തിക്കൊപ്പം കെആർ സുനിലും ചിത്രത്തിനായി തിരക്കഥ എഴുതുന്നുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഷാജികുമാറാണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. മോഹൻലാൽ ശോഭന എന്നിവരെ കൂടാതെ ആർഷ ബൈജു, മണിയൻപിള്ളി രാജു, ഫർഹാൻ ഫാസിൽ തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

ജേക്ക്സ് ബിജോയിയുടെ സംഗീതത്തിൽ നിഷാദ് യൂസുഫ് ഷഫീക്ക് വിബി എന്നിവരാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. അതേസമയം തുടരും ഒരു ദൃശ്യം മോഡൽ ചിത്രമായിരിക്കുമെന്ന് ആദ്യം തന്നെ ചില സൂചനകൾ ലഭിച്ചിരുന്നു.  എന്തായാലും റിലീസ് തീയ്യതി കൂടി എത്തിയതോടെ പ്രേക്ഷകരും ആവേശത്തിലാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം കൂടിയാണ് മോഹൻലാലിൻ്റെ രണ്ട് ചിത്രങ്ങൾ തൊട്ടടുത്ത് മാസങ്ങളിൽ റിലീസ് ആവുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതേ കാറിൽ വെള്ളയും വെള്ളയും ഇട്ട് വന്നാൽ നിഗൂഢത നിറഞ്ഞ സ്റ്റീഫൻ. മുടി സൈഡിലേക്ക് ഒതുക്കി ചെക്ക് ഷർട്ട് ഇട്ടപ്പൊ ദേ പാവം കുട്ടി ഷൺമുഖൻ വല്യ ഗെറ്റപ്പ് ചേഞ്ച് ഒന്നും ഇവിടെ ആവശ്യമില്ല. അങ്ങ് ജീവിച്ച് കാണിക്കും എന്നാണ് സോഷ്യൽ മീഡിയിയിലെ റിലീസ് ഡേറ്റ് അപ്ഡേറ്റിന് വരുന്ന കമൻ്റുകൾ.  അതേസമയം ഈ സിനിമ നന്നാവും. കാരണം ഇതിൽ ജീവനുള്ള കഥാപാത്രങ്ങളെ കാണുന്നുണ്ട്. ഇതിലെ സംവീധായകൻ,തരുൺ മൂർത്തി, മോഹൻലാൽ എന്ന “നടനെ ” ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ സംവിധായകൻ്റെ ലക്ഷ്യം തന്നെ നല്ലൊരു ഫീൽ ഗുഡ് സിനിമയാണ്. നമുക്ക് ഇത്തരം ജീവിതഗന്ധിയായ സിനിമകളാണാവശ്യം എന്നും പ്രേക്ഷകരുടെ അഭിപ്രായത്തിലുണ്ട്.

Related Stories
Rapper Vedan: ‘വേടന്‍ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്’; പിന്തുണയുമായി ഗായകൻ ഷഹബാസ് അമന്‍
Kerala Ganja Case: ‘മദ്യവും മയക്കുമരുന്നും ഞാന്‍ ഉപയോഗിക്കാറില്ല, ഉപയോഗിക്കുന്ന അവരൊക്കെ ജയിലിലാകുന്നുണ്ട്’; പെരേരയുടെ പാട്ട് വൈറലാകുന്നു
Shine Tom Chacko Movie: ഷൈൻ ടോം ചാക്കോ ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത്
Khalid Rahman Hybrid Ganja Case : ‘എരിതീയിൽ എണ്ണ പകർന്നതിന് നന്ദി’ ഖാലിദ് റഹ്മാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജിംഷി ഖാലിദ്; ഹാർട്ട് സ്മൈലിയുമായി നസ്ലൻ
Naslen: ‘ഉളുപ്പുവേണം നസ്ലൻ, വിന്‍സിയെ കണ്ട് പഠിക്ക്, ചാന്‍സ് തന്നെന്ന് കരുതി കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്’; വിമർശനം
Shaijo Adimaly: ‘ഞാന്‍ കാരവനില്‍ പെട്ടുപോയി; എന്നേയും കാത്ത് ലാല്‍ സാര്‍ മഴയത്ത്, ഷര്‍ട്ടൊക്കെ നനഞ്ഞു’; ഷൈജു അടിമാലി
തിരിഞ്ഞുകൊത്തും, ഇവരെ വിശ്വസിക്കരുത്
തലച്ചോറിന്റെ ആരോഗ്യത്തിനായി ഇവ കഴിക്കരുത്
ഡയറ്റിൽ നിന്നും പഞ്ചസാര ഒഴിവാക്കിയാൽ
പുലിപ്പല്ലിന്റെ പ്രത്യേകതകള്‍ എന്തൊക്കെ?