The Veridct Movie: ദ വെർഡിക്ടിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത്, ചിത്രം മെയിൽ
ഒരു കോർട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രത്തിൻ്റെ വിതരണം നിർവ്വഹിക്കുന്നത് തെക്കേപ്പാട്ട് ഫിലിംസാണ്. മെയിൽ ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്യും

തമിഴിൽ നവാഗതനായ സംവിധായകൻ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘ദ വെർഡിക്ടി’ലെ ലിറിക്കൽ വീഡിയോ പുറത്ത്. ഏതും സൊല്ലാമൽ എന്ന് തുടങ്ങുന്ന പാട്ടാണ് റിലീസ് ചെയ്തത്. പാട്ടെഴുതിയിരിക്കുന്നത് മദൻ കർക്കിയും സംഗീതം നൽകിയിരിക്കുന്നത് ആദിത്യ റാവുവും ആണ്. മെയ് മാസത്തിൽ ചിത്രം തീയ്യേറ്റർ റിലീസിനൊരുങ്ങുകയാണ്.
ഒരു കോർട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രത്തിൻ്റെ വിതരണം നിർവ്വഹിക്കുന്നത് തെക്കേപ്പാട്ട് ഫിലിംസാണ്. മെയിൽ ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്യും. വരലക്ഷ്മി ശരത് കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രുതി ഹരിഹരൻ, വിദ്യുലേഖ രാമൻ, പ്രകാശ് മോഹൻദാസ് തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് 23 ദിവസം കൊണ്ടാണ്. നിരവധി ഹിറ്റ് തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരവിന്ദ് കൃഷ്ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് സതീഷ് സൂര്യ ആണ്. അഗ്നി എൻ്റർടെയിൻമെൻ്റ്സ് ബാനറിൽ പ്രകാശ് മോഹൻദാസാണ് ‘ദ വെർഡിക്ടിൻ്റെ നിർമ്മാണം. പിആർഒ ആതിര ദിൽജിത്ത്.