IDENTITY Trailer : കിടിലന്‍ സസ്‌പെന്‍സ് പാക്കേജ്; ‘ഐഡന്റിറ്റി’യുടെ ട്രെയ്‌ലറിന് കയ്യടിച്ച് ആരാധകര്‍; ഇനി റിലീസിനായുള്ള കാത്തിരിപ്പ്‌

Tovino Thomas starrer Identity trailer : ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ജനുവരിയിൽ ഐഡന്റിറ്റി തിയേറ്ററുകളിലെത്തിക്കും. ഫാഴ്സ് ഫിലിംസാണ് ജിസിസി വിതരണാവകാശം സ്വന്തമാക്കിയത്

IDENTITY Trailer : കിടിലന്‍ സസ്‌പെന്‍സ് പാക്കേജ്; ഐഡന്റിറ്റിയുടെ ട്രെയ്‌ലറിന് കയ്യടിച്ച് ആരാധകര്‍; ഇനി റിലീസിനായുള്ള കാത്തിരിപ്പ്‌

ഐഡന്റിറ്റി ട്രെയിലര്‍

Updated On: 

23 Dec 2024 23:30 PM

ടോവിനോ തോമസ്, തൃഷ കൃഷ്ണൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ‘ഐഡന്റിറ്റി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഫോറന്‍സിക്കിന്‌ ശേഷം ടോവിനോ തോമസ്-അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ തയ്യാറാക്കിയത്. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണ്‌ ഐഡന്റിറ്റി.

ഇൻവെസ്റ്റിഗേഷൻ, ത്രിൽ, സസ്പെൻസ് ജോണറിലുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുത്തു. ചിത്രം കിടിലന്‍ തിയേറ്റര്‍ എക്‌സീപിരിയന്‍സായിരിക്കുമെന്ന് ഉറപ്പിക്കുകയാണ് പ്രേക്ഷകര്‍. ജനുവരി രണ്ടിന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. ട്രെയ്‌ലര്‍ കണ്ട് നിരവധി കമന്റുകളാണ് ആരാധകര്‍ രേഖപ്പെടുത്തുന്നത്. ഹോളിവുഡ് ലെവല്‍ എന്നായിരുന്നു ഒരു കമന്റ്. കാത്തിരിപ്പിന് ഈ ട്രെയ്‌ലര്‍ തന്നെ ധാരാളമെന്നായിരുന്നു മറ്റൊരു കമന്റ്.

രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്വൽ ഇമ്പാക്ട് ഉളവാക്കുന്നതാണ് ട്രെയ്‌ലര്‍. മേക്കിങ് ക്വാളിറ്റിയും ശ്രദ്ധേയമാണ്. മികച്ച സാങ്കേതിക മികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

ട്രെയ്‌ലര്‍ കാണാം

ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ജനുവരിയിൽ ഐഡന്റിറ്റി തിയേറ്ററുകളിലെത്തിക്കും. ഫാഴ്സ് ഫിലിംസാണ് ജിസിസി വിതരണാവകാശം സ്വന്തമാക്കിയത്.

വിനയ് റായ്, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, മന്ദിര ബേദി, അർച്ചന കവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read Also : തീയറ്ററിൽ കണ്ടത് മാത്രമല്ല മോനേ; ഒടിടിയിൽ എത്തുക ‘മാർക്കോ’യുടെ അൺകട്ട് പതിപ്പ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ. ഛായാഗ്രഹണം – അഖില്‍ ജോര്‍ജ്‌. ചിത്രസംയോജനം – ചമൻ ചാക്കോ. സൗണ്ട് മിക്സിങ് -എം ആർ രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് നാടോടി. ആർട്ട്‌ ഡയറക്ടർ – സാബി മിശ്ര. വസ്ത്രാലങ്കാരം – ഗായത്രി കിഷോർ, മാലിനി. മേക്കപ്പ് – റോണക്സ് സേവ്യർ.

കോ പ്രൊഡ്യൂസേഴ്സ് – ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്. ആക്ഷൻ കൊറിയോഗ്രാഫി – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു. പ്രൊഡക്ഷൻ കണ്ട്രോളർ – ജോബ് ജോർജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര. ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ – അഭിൽ ആനന്ദ്. ലൈൻ പ്രൊഡ്യൂസർ – പ്രധ്വി രാജൻ. വിഎഫ്എക്സ് – മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്. ലിറിക്സ് – അനസ് ഖാൻ, ഡിഐ – ഹ്യൂസ് ആൻഡ് ടോൺസ്. കളറിസ്റ്റ് – ഷണ്മുഖ പാണ്ഡ്യൻ എം. സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ. ഡിസൈൻ – യെല്ലോ ടൂത്ത്. ഡിജിറ്റൽ പ്രൊമോഷൻസ് – അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്. പി ആർ ഒ & മാർക്കറ്റിംഗ് -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ആരാണ് തനുഷ് കൊട്ടിയന്‍
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ