The Pet Detective : ഷറഫുദീനും അനുപമ പരമേശ്വരനും ആദ്യമായി ഒന്നിക്കുന്ന ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’; ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും

അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിനോട് അനുബന്ധിച്ചാണ് ഷറഫുദീൻ ചിത്രം ദി പെറ്റ് ഡീറ്റെക്റ്റീവിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

The Pet Detective : ഷറഫുദീനും അനുപമ പരമേശ്വരനും ആദ്യമായി ഒന്നിക്കുന്ന ദി പെറ്റ് ഡിക്റ്റക്റ്റീവ്; ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും

Pet Detective

jenish-thomas
Updated On: 

18 Feb 2025 23:54 PM

ഷറഫുദീനും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ദി പെറ്റ് ഡിക്റ്റക്റ്റീവിൻ്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തെന്നിന്ത്യൻ താരമായി മാറിയ അനുപമ പരമേശ്വരനാണ് ചിത്രത്തിഷ ഷറഫുദീൻ്റെ നായികയായി എത്തുന്നത്. അനുപമയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പ്രത്യേക പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഷറഫുദീൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നടൻ ഷറഫുദീൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ പ്രനീഷ് വിജയനാണ് ചിത്രം ഒരുക്കുന്നത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ : Swargam OTT : വിദേശത്തുള്ളവർക്ക് സന്തോഷ വാർത്ത; അജു വർഗീസിൻ്റെ സ്വർഗം ഇനി ഒടിടിയിൽ പ്ലാറ്റ്ഫോമിലും കാണാം

Whatsapp Image 2025 02 18 At 19.59.34 B6943a12

ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയുടെ സംവിധായകൻ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിങ് നിർവഹിക്കുന്നത്. രാജേഷ് മുരുകേശനാണ് സംഗീതം സംവിധായകൻ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് പി ആർ ഒ ആൻഡ് മാർക്കറ്റിങ്.

Related Stories
ആദ്യം കഥ കേട്ടത് ആ മൂന്ന് പേർ; കറുത്ത അംബാസഡറിൽ ഷണ്‍മുഖനോടൊപ്പമുള്ള യാത്രയാണിത്’; ‘തുടരും’ തിരക്കഥാകൃത്ത്
Renu Sudhi: നടുറോഡിൽ രേണുവിന്റെയും ദാസേട്ടന്റെയും ഡാൻസ്; വ്യാപക വിമർശനം, മോട്ടോർ വാഹനവകുപ്പിനെ ടാഗ് ചെയ്ത് കമന്റുകൾ
Thudarum Allegations: ‘തുടരും’ തൻ്റെ കഥ മോഷ്ടിച്ച സിനിമ, 25 വർഷം മുൻപ് എഴുതിയതെന്ന് സംവിധായകൻ
Thudarum Movie: ‘ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ’​! മോഹന്‍ലാലിനോട് അഭ്യര്‍ഥനയുമായി ജൂഡ് ആന്തണി ജോസഫ്
Arattannan Remanded: നടിമാരെ അധിക്ഷേപിച്ച കേസ്; ആറാട്ടണ്ണൻ പതിനാല് ദിവസം റിമാൻഡിൽ
Shyju Adimali: ‘തുടരും സിനിമയിലേക്ക് വിളിച്ചപ്പോൾ ആദ്യം ചോദിച്ചത് പൈസ എത്ര കിട്ടുമെന്ന്’; ഷൈജു അടിമാലി
അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ?
എള്ളിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
അറിയുമോ? ഉറുമ്പുകൾ ഉറങ്ങാറില്ല
മകന്റെ പിറന്നാളാഘോഷിച്ച് കുഞ്ചാക്കോ ബോബൻ