The Pet Detective : ഷറഫുദീനും അനുപമ പരമേശ്വരനും ആദ്യമായി ഒന്നിക്കുന്ന ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’; ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും
അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിനോട് അനുബന്ധിച്ചാണ് ഷറഫുദീൻ ചിത്രം ദി പെറ്റ് ഡീറ്റെക്റ്റീവിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

ഷറഫുദീനും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ദി പെറ്റ് ഡിക്റ്റക്റ്റീവിൻ്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തെന്നിന്ത്യൻ താരമായി മാറിയ അനുപമ പരമേശ്വരനാണ് ചിത്രത്തിഷ ഷറഫുദീൻ്റെ നായികയായി എത്തുന്നത്. അനുപമയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പ്രത്യേക പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഷറഫുദീൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നടൻ ഷറഫുദീൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ പ്രനീഷ് വിജയനാണ് ചിത്രം ഒരുക്കുന്നത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ALSO READ : Swargam OTT : വിദേശത്തുള്ളവർക്ക് സന്തോഷ വാർത്ത; അജു വർഗീസിൻ്റെ സ്വർഗം ഇനി ഒടിടിയിൽ പ്ലാറ്റ്ഫോമിലും കാണാം
ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയുടെ സംവിധായകൻ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിങ് നിർവഹിക്കുന്നത്. രാജേഷ് മുരുകേശനാണ് സംഗീതം സംവിധായകൻ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് പി ആർ ഒ ആൻഡ് മാർക്കറ്റിങ്.