The Paradise Teaser: മലയാളം മൊഴിമാറ്റം ചതിച്ചു; നാനിയുടെ കയ്യിൽ പച്ചത്തെറിയുടെ പച്ചകുത്ത്; ദി പാരഡൈസ് ടീസറിന് ട്രോൾ

The Paradise Malayalam Teaser: നാനിയുടെ ഏറ്റവും പുതിയ സിനിമയായ ദി പാരഡൈസിൻ്റെ മലയാളം ടീസറിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ. മലയാള പരിഭാഷ പച്ചത്തെറി ആയതാണ് ട്രോളിന് കാരണം.

The Paradise Teaser: മലയാളം മൊഴിമാറ്റം ചതിച്ചു; നാനിയുടെ കയ്യിൽ പച്ചത്തെറിയുടെ പച്ചകുത്ത്; ദി പാരഡൈസ് ടീസറിന് ട്രോൾ

ദി പാരഡൈസ് മലയാളം ടീസർ

Published: 

03 Mar 2025 18:28 PM

നാനി നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമ ‘ ദി പാരഡൈസി’ൻ്റെ മലയാളം ടീസറിന് ട്രോൾ മഴ. തെലുങ്ക് ഭാഷ മലയളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ പറ്റിയ അബദ്ധമാണ് ട്രോളിന് കാരണം. ടീസറിൽ നാനിയുടെ പച്ചകുത്തിയ കൈ കാണിക്കുന്നുണ്ട്. പച്ചകുത്തിയ തെലുങ്ക് ഡയലോഗ് മലയാളത്തിൽ കടുത്ത അസഭ്യമായാണ് കാണിച്ചിരിക്കുന്നത്. ഇത് മൊഴിമാറ്റത്തിലെ പിഴവാണെന്നാണ് കണക്കുകൂട്ടൽ. ഇതോടെയാണ് ടീസറിന് വ്യാപകമായ ട്രോൾ ഏൽക്കേണ്ടിവന്നത്.

മറ്റ് ഭാഷകളിലെ ടീസറുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, സ്പാനിഷ്, ബംഗാളി എന്നീ ഭാഷകളിലും ടീസറുകൾ പുറത്തുവന്നിട്ടുണ്ട്. നാനി നായകനായി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത സിനിമയാണ് പാരഡൈസ്. നാനിക്കൊപ്പം സൊനാലി കുൽക്കർണിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അനിരുദ്ധ് ആണ് സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. എസ്എൽവി സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് സിനിമയുടെ നിർമ്മാണം. ജികെ വിഷ്ണു ക്യാമറയും നവിൻ നൂലി എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. 2026 മാർച്ച് 26ന് സിനിമ തീയറ്ററുകളിലെത്തും.

Also Read: I Am Game: ദുൽഖറുമായുള്ള ‘അയാം ഗെയിം’ ആദ്യം ചെയ്യാനിരുന്ന സിനിമ; ആർഡിഎക്സ് പിന്നീട് പ്ലാൻ ചെയ്തതെന്ന് നഹാസ് ഹിദായത്ത്

നാനി
ഘൺട നവീൻ ബാബു എന്നാണ് നാനിയുടെ ശരിയായ പേര്. 1984 ഫെബ്രുവരി 24ന് ജനിച്ച ഇദ്ദേഹം പ്രധാനമായും തെലുങ്ക് സിനിമകളിലാണ് അഭിനയിക്കുന്നത്. അസിസ്റ്റൻ്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ച നാനി 2008ൽ അഷ്ട ചമ്മ എന്ന സിനിമയിലൂടെ അഭിനയത്തിന് തുടക്കം കുറിച്ചു. പിന്നീട് പിന്നീട് നിരവധി തെലുങ്ക്, തമിഴ് സിനിമകളിൽ താരം അഭിനയിച്ചു. തെലുങ്ക് സിനിമാ മേഖലയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരം കൂടിയാണ് നാനി. ചില സിനിമകൾ നിർമ്മിച്ചിട്ടുള്ള താരം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. ആന്ധ്രപ്രദേശ് സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരമായ നന്ദി പുരസ്കാരം രണ്ട് തവണ നേടിയിട്ടുള്ള താരം ഫിലിംഫെയർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കേരളത്തിലും നാനിയ്ക്ക് ഏറെ ആരാധകരുണ്ട്. എന്നാൽ, ടീസറിലെ അസഭ്യം കല്ലുകടി ആയിരിക്കുകയാണ്. ടീസർ അണിയറപ്രവർത്തകർ പിൻവലിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Related Stories
L2 Empuraan OTT: ‘എമ്പുരാന്റെ റീ എഡിറ്റ് പതിപ്പാണോ ഒടിടിയില്‍ എത്തുന്നത്’? തുറന്നുപറഞ്ഞ് എഡിറ്റര്‍
Pearle Maaney: ‘എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തൽ; ​ഗസ്റ്റിനെ മിണ്ടാൻ സമ്മതിക്കില്ല’; വിഷു ദിനത്തിൽ നിറകണ്ണുകളോടെ പേളി!
Sidharth Bharathan: ‘വളരെ മോശമായി റിലീസ് ചെയ്ത സിനിമയാണത്, എല്ലാം കൈയില്‍ നിന്ന് പോയി’
Dileesh Pothan: മഹേഷിന് കുളിക്കാൻ ഇടുക്കിയിൽ കുളം കിട്ടിയില്ല; ഒടുവിൽ കിട്ടിയത് അതിലും മനോഹരമായി: വെളിപ്പെടുത്തി ദിലീഷ് പോത്തൻ
KS Chithra: ‘മറ്റൊരു ലോകത്ത് നീ നന്നായി ജീവിക്കുകയാണെന്നറിയാം, ഒരുനാൾ നാം കണ്ടുമുട്ടും’; മകളുടെ ഓർമയിൽ കെഎസ് ചിത്ര
Vishu 2025: ‘കണികാണും നേരം കമലനേത്രന്റെ..’; മേടപ്പുലരിയെ വരവേൽക്കാം ഈ പാട്ടുകളിലൂടെ
കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാരിയർ
ഫാറ്റി ലിവര്‍ നിസാരമല്ല, സൂക്ഷിക്കണം
കൂർമബുദ്ധിയ്ക്കായി ഈ ശീലങ്ങൾ പതിവാക്കാം
കൊളസ്ട്രോൾ ഒഴിവാക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം