Nadigar Sangam: തമിഴ് സിനിമാ മേഖലയിലെ അതിക്രമം; പരാതി നല്‍കാന്‍ സമിതിയെ നിയോഗിച്ച് നടികര്‍സംഘം; നടി രോഹിണി അധ്യക്ഷ

തെന്നിന്ത്യൻ നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോ​ഗിച്ചിരിക്കുന്നത്.

Nadigar Sangam: തമിഴ് സിനിമാ മേഖലയിലെ അതിക്രമം; പരാതി നല്‍കാന്‍ സമിതിയെ നിയോഗിച്ച് നടികര്‍സംഘം; നടി രോഹിണി അധ്യക്ഷ
sarika-kp
Published: 

08 Sep 2024 20:26 PM

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിറകെ തമിഴ് സിനിമ മേഖലയിലെ അതിക്രമം തടയിടാൻ നടികർ സംഘം രം​ഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയിതാ സിനിമ മേഖലയിൽ നടക്കുന്ന  അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോ​ഗിച്ചിരിക്കുകയാണ്. തെന്നിന്ത്യൻ നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോ​ഗിച്ചിരിക്കുന്നത്.

2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സമിതിക്കുള്ളിലെ പ്രവർത്തനം അത്ര സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോ​ഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോ​ഗിച്ചത്. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യർഥിച്ചു. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന യോ​ഗത്തിൽ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ അഞ്ചുവർഷത്തേക്ക് വിലക്കേർപ്പെടുത്തും. ഇത്തരത്തിൽ അതിക്രമം നേരിട്ടവർക്ക് എല്ലാ തരത്തിലുള്ള നിയമസഹായവും ഉറപ്പാക്കുമെന്നും നടികർസംഘം വ്യക്തമാക്കി.ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തുമെന്നും . ഇതിലൂടെ പരാതികൾ അറിയിക്കാമെന്നും യോ​ഗത്തിൽ വ്യക്തമാക്കിയിരുന്നു. പരാതികൾ സൈബർ പോലീസിന് കൈമാറും.

Also read-Nadikar sankham :’പരാതി പരിഹാര സെല്‍ രൂപവത്കരിക്കും; കുറ്റക്കാര്‍ക്ക് 5 വര്‍ഷത്തേക്ക് വിലക്ക്’; ലൈംഗികാതിക്രമങ്ങൾക്കെതിരെ നടികർ സംഘം

അതിക്രമം നേരിട്ടവർക്ക് പരാതി നൽകുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ടെന്നും രോഹിണി പറഞ്ഞു. ഇരകൾക്ക് നിയമസഹായവും നടികർ സംഘം നൽകും. മാധ്യമങ്ങൾക്ക് മുന്നിൽ പരാതികൾ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നും രോഹിണി ആവശ്യപ്പെട്ടു.

Related Stories
L2: Empuraan: ആശങ്കകള്‍ വേണ്ട എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും; പാന്‍ ഇന്ത്യന്‍ റിലീസിനായൊരുങ്ങി L2
Hemanth Menon: എന്നെ ഫാസില്‍ സാര്‍ വെറുതെ സിനിമയിലേക്ക് കൊണ്ടുവന്നതല്ല, അത് പ്രൂവ് ചെയ്യണമെന്ന് തോന്നി: ഹേമന്ത് മേനോന്‍
Actor Bala: ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നു’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല
Lovely New Movie: മാത്യു തോമസിന് നായിക ‘ഈച്ച’; ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്
Officer On Duty OTT Release: ഓഫീസര്‍ ഉടന്‍ തന്നെ വീട്ടിലെത്തും; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഒടിടി റിലീസ് തീയതി പുറത്ത്
Malayalam Movie Updates: അമേരിക്കയിലെ ജോലി വിട്ട് അമ്മയെ നോക്കാനെത്തി ശത്രുവായ മകൻ പിന്നെ ശത്രു; മദർ മേരി ഉടൻ
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം