Hema commission report: പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ട്; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി

Hema commission report: വിവരാവകാശം നിയമം വഴി റിപ്പോർട്ട്‌ ആവശ്യപ്പെട്ടവർ ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയവരല്ലെന്നും റിപ്പോർട്ട്‌ പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽപറയുന്നുണ്ട്.

Hema commission report: പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ട്; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി
Updated On: 

24 Jul 2024 17:15 PM

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി.സർക്കാരിന് തിരിച്ചടി നൽകുന്ന നടപടിയാണ് ഹൈക്കോടതിയുടേത് എന്നാണ് വിലയിരുത്തൽ. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ ഹർജി നൽകിയിരുന്നു.

ഇത് പരി​ഗണിച്ചാണ് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് താൽക്കാലികമായി റിപ്പോർട്ട് സ്റ്റേ ചെയ്തത്.

”മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സർക്കാരിനെ അറിയിച്ചിരുന്നതാണ്. ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഒരു വിവരശേഖരണം മാത്രമാണെന്നും റിപ്പോർട്ട്‌ പുറത്ത് വിടുന്നതിൽ ഒരു പൊതു താല്പര്യവുമില്ലെന്നും വ്യക്തമാണ്.

ALSO READ – മന്ത്രി സുരേഷ് ഗോപി റീൽ ഹീറോ മാത്രമാകരുത്; വിമർശിച്ച് സിറോ മലബാർ സഭ അൽമായ ഫോറം

വിവരാവകാശം നിയമം വഴി റിപ്പോർട്ട്‌ ആവശ്യപ്പെട്ടവർ ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയവരല്ലെന്നും റിപ്പോർട്ട്‌ പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽപറയുന്നുണ്ട്. എന്നാൽ പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നുമില്ലെന്നാണ് സർക്കാർ വാദം.

സ്വകാര്യതയിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏറെ വിവാദങ്ങൾക്കും നിരന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ റിപ്പോർട്ട് ഇന്ന് പുറത്തുവരാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ ഇന്ന് മാധ്യമങ്ങൾക്ക് റിപ്പോർട്ട് കൈമാറാനിരിക്കുകയായിരുന്നു.

റിപ്പോർട്ടിലെ ഒഴിവാക്കേണ്ട ഭാ​ഗങ്ങൾ ഏതൊക്കെ എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ നിയോഗിച്ചത്. റിപ്പോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് പുറത്തു വിടാൻ സർക്കാർ തയ്യാറായതു തന്നെ.

Related Stories
Dhanush and Aishwarya Rajinikanth :അഭ്യൂഹങ്ങൾക്ക് വിരാമം; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി
Kalidas Jayaram: ‘കൗണ്ട്ഡൗൺ തുടങ്ങി’: വിവാഹത്തിന് ഇനി 10 നാൾ; സന്തോഷം പങ്കുവെച്ച് കാളിദാസ് ജയറാം
Vallyettan Re-Release: അറയ്ക്കൽ മാധവനുണ്ണി വീണ്ടും വരുന്നു; ‘വല്യേട്ടൻ’ ഇനി 4-കെ ദൃശ്യ മികവിൽ, റിലീസ് ഉടൻ
Seema G Nair: ‘സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയല്‍’; സീമ ജി. നായര്‍
Turkish Tharkkam Movie : മുസ്ലിം മത നിന്ദയെന്ന് ആരോപണം, അണിയറപ്രവർത്തകർക്ക് നേരെ ഭീഷണി; ടർക്കിഷ് തർക്കം തിയറ്ററുകളിൽ നിന്നും പിൻവലിച്ചു
Dhanush Nayanthara Controversy: നയൻതാര- ധനുഷ് പോര് മദ്രാസ് ഹെെക്കോടതിയിലേക്ക്; ഡോക്യുമെന്ററി വിവാദത്തിൽ ഹർജിയുമായി നടൻ
പാദങ്ങൾ വിണ്ടുകീറിയതാണോ പ്രശ്നം?
‍‍'സൗന്ദര്യത്തിൻ്റെ രാജ്ഞി'; ചുവന്ന ലെഹങ്കയിൽ അദിതി റാവു
അസിഡിറ്റി എങ്ങനെ തടയാം?
നടി കിയാറ അദ്വാനിയുടെ ചർമ്മത്തിന്റെ രഹസ്യം ഇതാണോ?