ഇതിന് മുൻപ്, അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു ശ്രീനാഥ് ഭാസി ആരോപണങ്ങൾ നേരിട്ടത്. സംഭവത്തിൽ അവതാരകയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും, സംഭവസമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോയെന്നറിയാൻ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഭാസി പരാതിക്കാരിയോട് മാപ്പ് പറഞ്ഞതിനെ തുടർന്ന് കേസ് ഒത്തുതീർപ്പായി. (Image Credits: Sreenath Bhasi Facebook)