5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ കോടതി ഉത്തരവ്

ചിത്രത്തിൻറെ നിർമ്മാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ കോടതി ഉത്തരവ്
Manjummel boys
neethu-vijayan
Neethu Vijayan | Published: 13 Apr 2024 12:18 PM

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. എറണാകുളം സബ് കോടതിയാണ് ഉത്തരവിറക്കിയത്. ചിത്രത്തിൻറെ നിർമ്മാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ചിത്രത്തിൻറെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിൻറേയും പാർട്ണർ ഷോൺ ആൻറണിയുടെയും നാൽപതുകൊടി രുപയുടെ ബാങ്ക് അക്കൗണ്ട് ആണ് മരവിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമ്മാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിലെ ആരോപിച്ചത്. ആഗോള തലത്തിൽ ഇതുവരെ ഇരുന്നൂറ്റി ഇരുപതു കോടി രൂപ ചിത്രം കളക്ഷൻ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റഫോംമുകൾ മുഖേനയും ചിത്രം ഇരുപതു കൊടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ ചിത്രത്തിന്റെ നിർമ്മാതകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

മലയാള സിനിമയിലെ 2024ലെ സെൻസേഷൻ സൂപ്പർ ഹിറ്റാണ് മഞ്ഞുമ്മൽ ബോയ്സ്. ആദ്യമായി ഒരു മലയാള ചിത്രം തീയറ്റർ കളക്ഷനിൽ 200 കോടി പിന്നിട്ടു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിൽ മാത്രം അല്ല തമിഴ്നാട്ടിലും ചിത്രത്തിന് ലഭിച്ച സ്വീകാര്യത ചിത്രത്തെ മലയാള സിനിമയുടെ സീൻ മാറ്റുന്ന ചിത്രമാക്കി എന്നതും മറ്റൊരു പ്രത്യേകതയാണ്. ഏപ്രിൽ 6ന് റിലീസായ ചിത്രത്തിൻറെ തെലുങ്ക് പതിപ്പും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്.

അതേ സമയം ഒരു മലയാള ചിത്രത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ തമിഴ്നാട് ബോക്സോഫീസ് കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. ഒരു തമിഴ് ചിത്രം കേരള ബോക്സോഫീസിൽ നേടിയ കളക്ഷനെക്കാൾ കൂടിയ കളക്ഷനാണ് ചിത്രം തമിഴ്നാട്ടിൽ ഉണ്ടാക്കിയത്.