AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vincy Aloshious: വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ; ഫിലിം ചേംബറിൽ പരാതിനൽകി നടി

Vincy Aloshious - Shine Tom Chacko: ഷൂട്ടിങ് സെറ്റിൽ വച്ച് തന്നോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയെന്ന് വിൻസി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

Vincy Aloshious: വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ; ഫിലിം ചേംബറിൽ പരാതിനൽകി നടി
വിൻസി അലോഷ്യസ്, ഷൈൻ ടോം ചാക്കോImage Credit source: Social Media
abdul-basith
Abdul Basith | Updated On: 17 Apr 2025 09:53 AM

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയ നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിൻസിയ്ക്ക് മോശം അനുഭവമുണ്ടായത്. സംഭവത്തിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി ഫിലിം ചേംബറിൽ പരാതിപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

നേരത്തെ ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ഇതോടെ ആരാണ് ആ നടനെന്ന തരത്തിൽ ചർച്ചകളുയർന്നു. ഇതിന് പിന്നാലെയാണ് വിൻസി ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനും പരാതിനൽകിയത്. സംഭവത്തിൽ ചേംബർ തിങ്കളാഴ്ച ചർച്ചനടത്തും.

വിൻസിയ്ക്ക് പരാതിയുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണമുള്ളതിനാൽ എക്സൈസും നടപടിയെടുത്തേക്കും.

നവാഗതനായ യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് സൂത്രവാക്യം. റെജിൻ എസ് ബാബുവാണ് തിരക്കഥയൊരുക്കിയത്. ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സിനിമ ഇതുവരെ റിലീസായിട്ടില്ല. എന്ന് റിലീസാവുമെന്നതിലും വ്യക്തതയില്ല.

കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരിപാടിയിൽ വച്ച് ലഹരി ഉപയോ​ഗിക്കുന്നവർക്കൊപ്പം താൻ ഇനി അഭിനയിക്കില്ലെന്ന് വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു. ഇതിനു പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കൂടുതൽ വെളിപ്പെടുത്തലുമായി താരം രം​ഗത്തുവന്നു. ലഹരി ഉപയോ​ഗിച്ച പ്രധാന നടനിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നും അദ്ദേഹം പ്രധാന കഥാപാത്രമായതിനാൽ ആ സിനിമ എങ്ങനെയെങ്കിലും തീർക്കാൻ എല്ലാവരും ബുദ്ധിമുട്ടിയെന്നുമായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.

Also Read: Actor Vincy: ‘എല്ലാവരുടെയും മുന്നിൽവെച്ച് ആ നടൻ മോശമായ രീതിയിൽ പെരുമാറി; ആ സിനിമയ്ക്കു വേണ്ടി സഹിച്ചു’; വിൻ സി

തന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ എല്ലാവരുടെ മുൻപിൽ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻസി പറഞ്ഞിരുന്നു. ഇതോടെ ആ സിനിമയുമായി സഹകരിച്ചു പോകാൻ തനിക്ക് ഭയങ്കര ബുദ്ധിമുട്ടായി. മറ്റൊരു അവസരത്തിൽ നടൻ വായിൽ നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ട്. സെറ്റിൽ എല്ലാവർക്കും അതറിയാമായിരുന്നു. അതൊക്കെ സഹിച്ച് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ അഭിനയിക്കാനും തനിക്ക് താത്പര്യമില്ലെന്നും വിൻസി പറഞ്ഞിരുന്നു.