AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tharun Moorthy: ‘അതറിയില്ലെ? ഞാൻ ഓർത്തു നിങ്ങൾ അതറിഞ്ഞിട്ടാണ് ഇട്ടതെന്ന്’; കാറിന്റെ നമ്പറിനെ കുറിച്ച് ലാലേട്ടന്റെ പ്രതികരണം ഇങ്ങനെ

Tharun Moorthy About Car Number: റാന്നി രജിസ്ട്രേഷന്നിൽ ഇങ്ങനെ ഒരു വണ്ടി രജിസ്റ്റർ ആകണമെങ്കിൽ ഏത് കാറ്റ​ഗറി നമ്പർ വരുമെന്ന് നോക്കി. L,M,N,O,P നമ്പുറകൾക്കൊക്കെ സാധ്യതകളുണ്ടെന്ന് തന്റെ അസിസ്റ്റന്റ് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് L ഉപയോ​ഗിച്ചതെന്നും തരുൺ മൂർത്തി പറയുന്നു.

Tharun Moorthy:  ‘അതറിയില്ലെ? ഞാൻ ഓർത്തു നിങ്ങൾ അതറിഞ്ഞിട്ടാണ് ഇട്ടതെന്ന്’; കാറിന്റെ നമ്പറിനെ കുറിച്ച് ലാലേട്ടന്റെ പ്രതികരണം ഇങ്ങനെ
Mohanlal (10)
sarika-kp
Sarika KP | Updated On: 29 Apr 2025 19:47 PM

മോഹൻലാൽ-ശോഭന കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടികൊണ്ട് ​ഗംഭീര കളക്ഷനാണ് ചിത്രം നേടിയത്. മൂന്ന് ദിവസംകൊണ്ട് 69 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്.

സിനിമയുമായി ബന്ധപ്പെട്ട പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ ഉപയോ​ഗിക്കുന്ന അംബാസിഡർ കാറിനെ കുറിച്ച് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിലെ കുറിച്ചും അതിലെ യാദൃശ്ചികതയെ കുറിച്ചുമാണ് തരുൺ മൂർത്തി പറയുന്നത്.

തന്റെ ആദ്യ കാർ ഒരു മാരുതി 800 ആണ്. അതിന്റെ നമ്പർ‍ 4455 ആണെന്നാണ് തരുൺ മൂർത്തി പറയുന്നത്. ആ ഒരു നൊസ്റ്റാൾജിയയിലാണ് താൻ സിനിമയിലെ കാറിനും ആ നമ്പർ കൊടുത്തതെന്നും തരുൺ മൂർത്തി പറയുന്നു. റാന്നി രജിസ്ട്രേഷന്നിൽ ഇങ്ങനെ ഒരു വണ്ടി രജിസ്റ്റർ ആകണമെങ്കിൽ ഏത് കാറ്റ​ഗറി നമ്പർ വരുമെന്ന് നോക്കി. L,M,N,O,P നമ്പുറകൾക്കൊക്കെ സാധ്യതകളുണ്ടെന്ന് തന്റെ അസിസ്റ്റന്റ് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് L ഉപയോ​ഗിച്ചതെന്നും തരുൺ മൂർത്തി പറയുന്നു.

Also Read:‘പുതിയ പാട്ട് ‘മോണോലോവ’ നാളെ പുറത്തിറങ്ങും, എല്ലാവരും കേട്ട് അഭിപ്രായം പറയണമെ’; തെളിവെടുപ്പിനിടെ വേടൻ

എന്നാൽ അന്ന് തനിക്ക് ഇത് മോഹൻലാലിന്റെ കാറിന്റെ നമ്പർ ആണെന്ന് അറിയില്ലെന്നും തരുൺ പറഞ്ഞു. തനോട് ഒരിക്കൽ തന്റെ അംബാസിഡർ കാർ കണ്ടിട്ടുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചു. എന്നിട്ട് ഒരു ചിത്രം കാണിച്ചു. ഒരു പ്രത്യേക കളറിലുള്ള വണ്ടിയാണ്. ആ കാറിന്റെ നമ്പറും 4455 ആണ്. അപ്പോൾ താൻ പറഞ്ഞു ഈ കാറിൻ്റെ നമ്പറും 4455 ആണല്ലോയെന്ന്. ‘അതറിയില്ലെ? താൻ ഓർത്തു നിങ്ങൾ അതറിഞ്ഞിട്ടാണ് ഇതെട്ടതെന്ന്’ ലാലേട്ടൻ പറഞ്ഞു. നമ്മൾ അതറിഞ്ഞിട്ടല്ല ആ നമ്പർ വെച്ചതെന്നും തരുൺ മൂർത്തി പറഞ്ഞു.