Mohanlal-Tharun Moorthy: ‘മലൈക്കോട്ടൈ വാലിബന്‍ വര്‍ക്കാകാതിരുന്നതിന് കാരണം മറ്റൊരു ബാഹുബലിയാകുമെന്ന തരത്തിലുള്ള പ്രൊമോഷന്‍’
Tharun Moorthy About Malaikottai Vaaliban: ഒരു സിനിമയ്ക്കായി നല്‍കുന്ന പ്രൊമോഷന്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്ന് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയെ കുറിച്ചും തരുണ്‍ പരാമര്‍ശിക്കുന്നുണ്ട്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021ല്‍ പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് തരുണ്‍ മൂര്‍ത്തി സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് സൗദി വെള്ളക്കയും ഇപ്പോള്‍ തിയേറ്ററുകളിലെത്തിയ തുടരും എന്ന ചിത്രവും തരുണ്‍ സംവിധാനം ചെയ്തു.
മോഹന്‍ലാലിനെ നായകനാക്കി എത്തിയ തുടരും മികച്ച പ്രതികരണമാണ് നേടുന്നത്. മോഹന്‍ലാല്‍ എന്ന നടന്റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ എലമെന്റും സമ്മാനിച്ചുകൊണ്ടാണ് തുടരും തിയേറ്ററുകളിലേക്കെത്തിയത്.
ഇപ്പോഴിതാ ഒരു സിനിമയ്ക്കായി നല്‍കുന്ന പ്രൊമോഷന്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്ന് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയെ കുറിച്ചും തരുണ്‍ പരാമര്‍ശിക്കുന്നുണ്ട്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




മാര്‍ക്കറ്റിങ് എന്ന് പറയുന്നത് വളരെ ഇംപോര്‍ട്ടന്റ് ആയ കാര്യമാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങുന്നത് മുതല്‍ ആ സിനിമ എന്താണ് എന്നത് ആളുകള്‍ പ്രതീക്ഷിക്കും. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ പ്രൊമോഷനൊക്കെ ജൈജാന്റിക് ലെവലിലായിരുന്നു. ബാഹുബലി പോലൊരു സിനിമ വരാന്‍ പോകുന്നു എന്നാണ് ഇത് കണ്ടപ്പോള്‍ ആളുകള്‍ കരുതിയത്.
ഇങ്ങനെ പ്രൊമോഷന്‍ കൊടുത്തതാകാം ആ സിനിമ വേണ്ടത്ര വര്‍ക്കാത്തതിന് കാരണം. എക്ഷെ തനിക്ക് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ ഇഷ്ടമാണ്. ആ സിനിമ കണ്ടിട്ട് താന്‍ ലിജോ ചേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. ആ സിനിമയുടെ വേള്‍ഡിലേക്ക് ലാലേട്ടനെ കൊണ്ടുവന്നതും തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു.