AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tharun Moorthy: ‘മോഹന്‍ലാലിന് വേണ്ടി സംവിധായകര്‍ ഒരു ലോകം ഉണ്ടാക്കുന്നു, അവിടെയാണ് അപകടം, സ്റ്റാറിന് വേണ്ടിയുള്ള വേള്‍ഡ് പോലെ’

Tharun Moorthy About Antony Perumbavoor: സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. അതിനാല്‍ പ്രതീക്ഷകള്‍ ഏറെയാണ്. മോഹന്‍ലാല്‍ പുതിയ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Tharun Moorthy: ‘മോഹന്‍ലാലിന് വേണ്ടി സംവിധായകര്‍ ഒരു ലോകം ഉണ്ടാക്കുന്നു, അവിടെയാണ് അപകടം, സ്റ്റാറിന് വേണ്ടിയുള്ള വേള്‍ഡ് പോലെ’
തരുണ്‍ മൂര്‍ത്തി, ആന്റണി പെരുമ്പാവൂര്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 23 Apr 2025 19:27 PM

ആരാധകര്‍ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ പലതവണ റിലീസ് തീയതി മാറ്റേണ്ടി വന്നു. ഏപ്രില്‍ 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. അതിനാല്‍ പ്രതീക്ഷകള്‍ ഏറെയാണ്. മോഹന്‍ലാല്‍ പുതിയ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് തുടരും. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂര്‍ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ തരുണ്‍ മൂര്‍ത്തി. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയാണ് അദ്ദേഹം.

തന്റെയടുത്ത് ആന്റണി ചേട്ടന്‍ പറഞ്ഞൊരു കാര്യമുണ്ട്. മോഹന്‍ലാല്‍ എന്ന നടനെ കണ്ട് സിനിമ ചെയ്യാനായി വരുന്ന സംവിധായകര്‍ അദ്ദേഹത്തിന് വേണ്ടി ലോകം ഉണ്ടാക്കും. അവിടെയാണ് അപകടം. ഒരു സ്റ്റാറിന് വേണ്ടിയുള്ള വേള്‍ഡ് എന്ന പോലെയാണത്. ഒരു ഭ്രമം തോന്നി ഇവര്‍ അങ്ങോട്ട് മാറാന്‍ ശ്രമിക്കും. ഇവര്‍ ലോകം ഉണ്ടാക്കിയതിന് ശേഷം പിന്നാലെ അതാകും സിനിമ. അതുകൊണ്ട് അങ്ങനെയൊന്ന് വേണ്ട.

Also Read: Thudarum Release: ഹിറ്റടിക്കാൻ ‘തുടരും’; ക്ലാഷുമായി രണ്ട് സൂപ്പർ സ്റ്റാർ സിനിമകളും!

തങ്ങള്‍ തരുണിനെ തിരഞ്ഞെടുത്തിരിക്കുന്നതിന് കാരണം, തന്റെ വര്‍ക്കിങ് പ്രോസസിനെ കുറിച്ചെല്ലാം കേട്ടിട്ടുണ്ട്. തന്റേതായ ഒരു വേള്‍ഡ് സെറ്റിങ്ങും അറിയാം. തരുണിന്റേതായ മേക്കിങ് സ്റ്റൈല്‍ അറിയാം. അതിനാല്‍ ആ വേള്‍ഡിലേക്ക് മോഹന്‍ലാല്‍ എന്ന നടനെ കൊണ്ടുവന്ന് നിര്‍ത്തിയാല്‍ മതി എന്ന് തന്നോട് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായി തരുണ്‍ മൂര്‍ത്തി പറയുന്നു.