AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tharun Moorthy: ‘ലാലേട്ടൻ പറഞ്ഞതിനെ പലരും തെറ്റായി എടുത്തു, ദൃശ്യം പോലെ ചെയ്യാൻ നോക്കുന്നത് ബാധ്യത’; തരുൺ മൂർത്തി

Tharun Moorthy about Thudarum Movie: ഏറെ നാളുകൾക്ക് ശേഷം സ്ക്രീനിലെത്തുന്ന മോഹൻലാൽ - ശോഭന ഹിറ്റ് ജോഡിയെ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Tharun Moorthy: ‘ലാലേട്ടൻ പറഞ്ഞതിനെ പലരും തെറ്റായി എടുത്തു, ദൃശ്യം പോലെ ചെയ്യാൻ നോക്കുന്നത് ബാധ്യത’; തരുൺ മൂർത്തി
തരുൺ മൂർത്തി
nithya
Nithya Vinu | Published: 10 Apr 2025 21:06 PM

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് തുടരും. ഏറെ നാളുകൾക്ക് ശേഷം സ്ക്രീനിലെത്തുന്ന മോഹൻലാൽ – ശോഭന ഹിറ്റ് ജോഡിയെ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

തുടരും ദൃശ്യം പോലൊരു സിനിമയാണെന്ന് അടുത്തിടെ മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദൃശ്യം പോലൊരു ത്രില്ലർ സിനിമയായിരിക്കും തുടരുമെന്നും വമ്പൻ ട്വിസ്റ്റുകൾ ചിത്രത്തിലുണ്ടാകുമെന്നും തുടങ്ങി പല തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉണ്ടായി. ദൃശ്യത്തിന്റെ ബിജിഎം ഉപയോ​ഗിച്ച് കൊണ്ടുള്ള നിരവധി എഡിറ്റുകളും ഉണ്ടായി. എന്നാൽ അതിനെല്ലാം മറുപടി നൽകുകയാണ് സംവിധായകൻ തരുൺ മൂർത്തി.

ALSO READ: ‘സിനിമയിലഭിനയിക്കാൻ താത്പര്യമുണ്ടോ’ എന്ന് എംജി ശ്രീകുമാർ ചോദിച്ചു; കരിയർ ആരംഭിച്ച കഥ പറഞ്ഞ് സൈജു കുറുപ്പ്

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണ് തുടരും. തുടരും ദൃശ്യം പോലൊരു സിനിമയല്ലെന്നും അതിന്റെ ഫാമിലില എലമെന്റ് മാത്രമെ ഇതിൽ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ മാം​ഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘തുടരും, ദൃശ്യം പോലെ ഒരു മിസ്റ്ററി ത്രില്ലർ അല്ല. സാധാരണക്കാരനായ കുടുംബനാഥനായ നായകൻ, അയാളുടെ ഭാര്യ, കുട്ടികൾ, ഈ ഒരു ഫാമിലി എലമെന്റ് മാത്രമാണ് ദൃശ്യവുമായുള്ള സാമ്യത. ഇത്തരത്തിലുള്ള ഒരു തീം വരുമ്പോൾ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണല്ലോ ദൃശ്യം. അതുകൊണ്ടാണ് ലാലേട്ടൻ അങ്ങനെ പറഞ്ഞത്.

പക്ഷേ ലാലേട്ടൻ പറഞ്ഞ കാര്യം പലരും തെറ്റായി കേട്ടതുകൊണ്ടാണ് ഇപ്പോൾ വരുന്നത് പോലെയുള്ള എഡിറ്റുകൾ ഉണ്ടാകുന്നത്. മലയാള സിനിമയുടെ ഒരു ലാൻഡ് മാർക്ക് ആണ് ദൃശ്യം. അതുപോലെ ചെയ്യാൻ നോക്കുന്നത് ബാധ്യതയാണ്. ഒരു സാധാരണ കുടുംബ കഥയാണ് തുടരും. നായകനും, അയാളുടെ കുടുംബവും ചുറ്റുമുള്ളവരും ഒക്കെയടങ്ങിയ ലോകമാണി സിനിമയിൽ കാണിക്കുന്നത്’, തരുൺ മൂർത്തി പറഞ്ഞു.